വിക്കിനിഘണ്ടു:കാര്യനിർ‌വാഹകർ

(വിക്കിനിഘണ്ടു:കാര്യനിർവാഹകർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിക്കിനിഘണ്ടുവിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന, വിക്കിസമൂഹം തിരഞ്ഞെടുത്തിട്ടുള്ള ഒരു കൂട്ടം ഉപയോക്താക്കളെ കാര്യനിർവാഹകർ എന്നു വിളിക്കുന്നു. അവർ വിക്കിനിഘണ്ടുവിന്റെ ചട്ടങ്ങളും, രീതിയും മുറുകെ പിടിക്കുന്നവരും, നയങ്ങൾ പൂർണ്ണമായി പാലിക്കുന്നവരുമാകണം. അവർക്ക് താളുകൾ നീക്കം ചെയ്യാനും, മറ്റുപയോക്താക്കളെ വിക്കിപീഡിയയിൽ വിലക്കാനും അത്തരം കാര്യങ്ങൾ തിരിച്ചു ചെയ്യാനും അധികാരമുണ്ടായിരിക്കും. സാധാരണ കാര്യനിർവാഹകർക്കുള്ള സൗകര്യങ്ങൾ അനിശ്ചിതകാലത്തേക്കാണ് നൽകാറ്. കാര്യനിർവാഹകർ ചെയ്യുന്ന കാര്യങ്ങൾ വളരെ മോശപ്പെട്ടതെങ്കിൽ മാത്രമേ അവരെ നീക്കം ചെയ്യാറുള്ളു.

കാര്യനിർവാകർ പക്ഷരഹിതരും, എല്ലാ ഉപയോക്താക്കളേയും ഒരു പോലെ കാണുന്നവരുമാകണം.

കാര്യമെന്താണെന്നു പറഞ്ഞാൽ

തിരുത്തുക

വിക്കിസോഫ്റ്റ്‌വെയർ അപൂർവ്വം ചില സുപ്രധാന കർത്തവ്യങ്ങൾ സൂക്ഷിച്ചുപയോഗിക്കാൻ തക്കവണ്ണം നിർമ്മിച്ചിട്ടുള്ളതാണ്. കാര്യനിർവാഹകർക്ക് അവ ചിലപ്പോൾ ഉപയോഗിക്കാൻ സാധിക്കും.

സംരക്ഷിത താളുകൾ

തിരുത്തുക
  • പ്രധാന താളോ അതുപോലുള്ള മറ്റുസംരക്ഷിത താളുകളോ തിരുത്തുവാൻ അവർക്കു സാധിക്കും. പ്രധാന താൾ തുടർച്ചയായി നശീകരണ പ്രവർത്തനങ്ങൾക്ക് വിധേയമാകാറുണ്ട് എന്നതു തന്നെ കാരണം.
  • താളുകൾ സംരക്ഷിക്കാനും അതു മാറ്റാനും സാധിക്കും. അപൂർവ്വം താളുകൾ അവയുടെ പ്രാധാന്യമനുസരിച്ച് മൊത്തത്തോടെ സംരക്ഷിക്കാനോ ഭാഗികമായി സംരക്ഷിക്കാനോ, അത്തരം സംരക്ഷണങ്ങൾ കാലാനുസൃതമായി മാറ്റാനോ കഴിയും.

താളുകൾ മായ്ച്ചുകളയാനും, മായ്ച്ചുകളഞ്ഞവ തിരിച്ചു കൊണ്ടുവരാനും

തിരുത്തുക

താളുകൾ, ചിത്രങ്ങളടക്കം മായ്ച്ചുകളയാൻ (അവയുടെ പഴയരൂപങ്ങൾ) ഉൾപ്പടെ മായ്ച്ചുകളയാൻ അവർക്കു സാധിക്കും. ചില മായ്ച്ചുകളയലുകൾ തികച്ചും സാങ്കേതികമായിരിക്കും. താളുകളുടെ തലക്കെട്ടുകൾ മാറ്റാനുള്ള സൗകര്യത്തിനു വേണ്ടിയോ മറ്റോ.

  • മായ്ച്ചുകളഞ്ഞ താളുകളുടെ ഉള്ളടക്കം കാണാനും ആവശ്യമെങ്കിൽ അവയെ തിരിച്ചു വിക്കിപീഡിയയിൽ ചേർക്കാനും കഴിയും.

തടയൽ, തടഞ്ഞുവെച്ചവരെ അനുവദിപ്പിക്കൽ

തിരുത്തുക
  • ഐ.പി. വിലാസങ്ങളോ, അവയുടെ റേഞ്ചോ, വിക്കിപീഡിയയിലെ ഉപയോക്താക്കളെ തന്നെയോ കുറച്ചുകാലത്തേക്കോ, എക്കാലത്തേക്കും തന്നെയോ വിക്കിപീഡിയയിൽ പ്രവർത്തിക്കുന്നതിൽ നിന്നും തടയാൻ സാധിക്കും
  • ഇത്തരം തടയലുകളൊക്കെയും നീക്കം ചെയ്യാനും സാധിക്കും.

പൂർവ്വപ്രാപനം

തിരുത്തുക

ഒരു മോശപ്പെട്ട തിരുത്തലിനെ ആർക്കുവേണമെങ്കിലും അതിന്റെ പഴയ അവസ്ഥയിലേക്കു തിരിച്ചുവെയ്ക്കാൻ സാധിക്കും. കാര്യനിർവാഹകരെ അത്തരം ജോലികൾ അല്പം കൂടി എളുപ്പത്തിൽ (ഒരു ലിങ്കു ഞെക്കുന്നതിലൂടെ) ചെയ്യാൻ വിക്കി സോഫ്റ്റ്‌വെയർ അനുവദിക്കുന്നു.

കാര്യനിർ‌വാഹകരുടെ തെരഞ്ഞെടുപ്പ്

തിരുത്തുക

കാര്യനിർവ്വാഹകരുടെ തിരഞ്ഞെടുപ്പ് സമവായത്തിലൂടെയാണ്‌ സാധിക്കുന്നത്. അതിനായി തിരഞ്ഞെടുപ്പ് താൾ കാണുക.

സിസോപ്‌ പദവിക്കുള്ള നാമനിർദ്ദേശത്തിനു വേണ്ട കുറഞ്ഞ യോഗ്യതകൾ

തിരുത്തുക

നിലവിൽ ഈ വിഷയത്തിൽ നയം രൂപീകരിച്ചിട്ടില്ല

ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശത്തിനു വേണ്ട കുറഞ്ഞ യോഗ്യതകൾ

തിരുത്തുക

നിലവിൽ ഈ വിഷയത്തിൽ നയം രൂപീകരിച്ചിട്ടില്ല

മലയാളം വിക്കിനിഘണ്ടുവിൽ നിലവിലുള്ള കാര്യനിർവാഹകർ

തിരുത്തുക
  1. Viswaprabha - സിസോപ് - 2007 മാർച്ച് 25 മുതൽ അഡ്മിനിസ്റ്റ്രേറ്ററാണ്.
  2. Jacob - ബ്യൂറോക്രാറ്റ്/സിസോപ് - 2007 നവംബർ 20 മുതൽ അഡ്മിനിസ്റ്റ്രേറ്ററാണ്, 2012 മാർച്ച് 13 മുതൽ ബ്യൂറോക്രാറ്റാണ്.
  3. Sadik Khalid - സിസോപ് - 2008 ജൂൺ 1 മുതൽ അഡ്മിനിസ്റ്റ്രേറ്ററാണ്. (2007 സെപ്റ്റംബർ 25 മുതൽ 2007 ഡിസംബർ 25 വരെ താത്കാലിക അഡ്മിനിസ്റ്റ്രേറ്ററായിരുന്നു.)
  4. Junaid - സിസോപ് - 2010 ഡിസംബർ 31 മുതൽ അഡ്മിനിസ്റ്റ്രേറ്ററാണ്.
  5. Sunil - സിസോപ് - 2012 ഏപ്രിൽ 4 മുതൽ അഡ്മിനിസ്റ്റ്രേറ്ററാണ്.

വിരമിച്ച കാര്യനിർ‌വ്വാഹകർ

തിരുത്തുക

നിലവിൽ കാര്യനി‌ർ‌വാഹകരാരും വിരമിച്ചിട്ടില്ല