താളിന്റെ പേര്, അധരോഷ്ഠം എന്നല്ലേ നല്ലത്? --Vssun (സംവാദം) 07:00, 20 മേയ് 2012 (UTC)Reply

അതെ--തച്ചന്റെ മകൻ 06:30, 12 ജൂൺ 2012 (UTC)

തലക്കെട്ട് മാറ്റി. --Vssun (സംവാദം) 05:23, 5 ഓഗസ്റ്റ് 2012 (UTC)Reply

കീഴ്ചുണ്ട് തിരുത്തുക

അധരോഷ്ഠത്തിന് കീഴ്ചുണ്ട് എന്നുമാത്രമായി അർത്ഥമുണ്ടോ? --Vssun (സംവാദം) 07:00, 20 മേയ് 2012 (UTC)Reply

അധരം എന്നതിന് കീഴ്ഭാഗം എന്നും ഓഷ്ഠത്തിന് വെറും ചുണ്ട് എന്നും അർത്ഥമുണ്ട്--തച്ചന്റെ മകൻ 06:30, 12 ജൂൺ 2012 (UTC)
അധരോഷ്ഠം = കീഴ്ചുണ്ട് എന്നത് ഒഴിവാക്കേണ്ടതല്ലേ? --Vssun (സംവാദം) 15:44, 1 ഓഗസ്റ്റ് 2012 (UTC)  Reply
അല്ല. അധരം എന്നു പറഞ്ഞാൽ യഥാർത്ഥവും പ്രഥമവുമായ അർത്ഥമാണു് കീഴെയുള്ളതെന്നു്. ആദ്യം കീഴ്ച്ചുണ്ട് എന്ന നിലയിലാണു് അധരം = ചുണ്ട് എന്ന അർത്ഥം വന്നതു്. അതായതു് അധഃ (കീഴെ) -> അധരം = കൂടുതൽ കീഴെ (comparative) (cf. അധമം = ഏറ്റവും കീഴെ (Superlative)-> അധരം + ഓഷ്ഠം = അധരോഷ്ഠം -> അധരം = ചുണ്ടു്.
ഓഷ്ഠത്തിനു് മേൽച്ചുണ്ടെന്നും മേൽച്ചുണ്ടോ കീഴ്ച്ചുണ്ടോ ഇവയിൽ ഒന്നെന്നും അർത്ഥമുണ്ടു്.
ചുരുക്കത്തിൽ ആദ്യകാലത്തു് ഓഷ്ഠം മേൽച്ചുണ്ടും അധരം കീഴ്ച്ചുണ്ടും പ്രത്യേകമായി ആയിരുന്നിരിക്കാം. പക്ഷേ, പ്രയോഗം കൊണ്ട് ഈ അർത്ഥങ്ങൾ ഇടകലർന്നിട്ടുണ്ടു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 15:02, 4 ഓഗസ്റ്റ് 2012 (UTC)Reply
വളരെ നന്ദി. --Vssun (സംവാദം) 05:23, 5 ഓഗസ്റ്റ് 2012 (UTC)Reply
"https://ml.wiktionary.org/w/index.php?title=സംവാദം:അധരോഷ്ഠം&oldid=322717" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അധരോഷ്ഠം" താളിലേക്ക് മടങ്ങുക.