സംവാദം:അഹർദിവം
Latest comment: 12 വർഷം മുമ്പ് by Vssun
താഴെക്കാണുന്ന ഭാഗം, അഹർദിവസം എന്ന താളിന്റെ സംവാദത്തിൽ നിന്നും മാറ്റിയതാണ്. --Vssun (സംവാദം) 01:36, 11 മേയ് 2012 (UTC)
അഹർ എന്നതിനർത്ഥം, അഹസ്സ് (ദിവസം) പകൽ എന്നുതന്നെയല്ലേ.. അപ്പോപ്പിന്നെ ഇതെങ്ങനെ ശരിയാകും? --Vssun (സംവാദം) 17:06, 10 മേയ് 2012 (UTC)
- അഹർദിവം എന്നാണു വേണ്ടതു്. നിത്യം തോറും, എല്ലാ ദിവസവും എന്നാണു് ആ വാക്കിന്റെ അർത്ഥം. (പാണിനി 5.4.77). അഹർദിവസം എന്നൊരു പ്രയോഗം സാധുവായിത്തോന്നുന്നില്ല.
- അഹസ് എന്നാൽ പകൽ എന്നു മാത്രമല്ല അർത്ഥം. മൂലാർത്ഥം ആകാശം, അല്ലെങ്കിൽ ആകാശത്തു കാണുന്ന മങ്ങിയ (രജസ്സ് മൂലമുള്ള) പ്രകാശം എന്നാണു് (ബൃഹദ്സംഹിത). (cf. haze) ചിലേടങ്ങളിൽ രാത്രിക്കുപോലും കറുത്ത അഹസ്സ് എന്നാണു വിളിക്കുന്നതു്. (अहश्च कृष्णमहार्जुनं च वि तर्तते रजसि वेदाभिः -ഋഗ്വേദം VI:9.1 [കറുത്ത അഹസ്സും വെളുത്ത അഹസ്സും]).
അഹസ് എന്നതു് വിഷ്ണുവിന്റെ ഒരു പേരുകൂടിയാണു്. (അഹസ്സംവത്സരോ വ്യാല... സഹസ്രനാമം 10)
(അഹസ് സന്ധിയിൽ ചേരുമ്പോൾ രൂപാന്തരം വന്നാണു് അഹർ- എന്നാവുന്നതു്.) ViswaPrabha (വിശ്വപ്രഭ) (സംവാദം) 18:20, 10 മേയ് 2012 (UTC)
- അഹർദിവം എന്ന താൾ നിലവിലുണ്ട്. അപ്പോൾ ഈ താൾ ഒഴിവാക്കുന്നതല്ലേ നല്ലത്? --Vssun (സംവാദം) 18:25, 10 മേയ് 2012 (UTC)
അഹർദിവസം ഒഴിവാക്കി. സംവാദത്തെ അഹർദിവം എന്ന താളിലേക്ക് മാറ്റുന്നു. --Vssun (സംവാദം) 01:36, 11 മേയ് 2012 (UTC)