സംവാദം:ഉവാച
Latest comment: 12 വർഷം മുമ്പ് by Viswaprabha
ഉവാച = പറഞ്ഞു എന്നല്ലേ ഉള്ളൂ? അതുപോലും സംസ്കൃതവാക്കു് എന്നേ കണക്കാക്കാൻ പറ്റൂ. മണിപ്രവാളത്തിലോ സംസാരഭാഷാപ്രയോഗമായോ അല്ലാതെ മലയാളത്തിൽ ഉപയോഗിക്കാറുണ്ടോ? ViswaPrabha (വിശ്വപ്രഭ) (സംവാദം) 16:50, 19 ഓഗസ്റ്റ് 2012 (UTC)
- അന്നേരം നാമം ആണെന്ന് തോന്നി. ഒന്നുമില്ലാതെ കിടക്കുന്നത് കണ്ട് എനിക്ക് മനസ്സിലായത് എഴുതിയിട്ടതാണ്. ഇപ്പോൾ ഒരിടത്ത് "ധൃതരാഷ്ട്രർ ഉവാച" എന്നതിന്റെ പരിഭാഷ "ധൃതരാഷ്ട്രർ ചോദിച്ചു" എന്ന് കണ്ടു. "ചോദിച്ചു" ആണോ? "പറഞ്ഞു" ആണോ? -- Aravind V R
- ഒരക്ഷരമെങ്കിലും സ്വന്തമായി വിക്കിപീഡിയയിലോ വിക്ഷണറിയിലോ ചേർത്തിടാൻ തയ്യാറാവുന്നതു് അഭിനന്ദനീയം ശ്ലാഘനീയവുമായ കാര്യം തന്നെയാണു്. എന്തെങ്കിൽ തെറ്റോ അബദ്ധമോ ആണെങ്കിൽ കൂടി, ആ സന്മനസ്സിനു നന്ദി മാത്രമേ പറയാനാവൂ.
- ഉവാച എന്നതിനു "ചോദിച്ചു" എന്നു മലയാളത്തിൽ എഴുതിക്കണ്ടേക്കാം. പക്ഷേ, അതു വായനക്കാർക്കു് സന്ദർഭാനുസാരിയായ അർത്ഥം എളുപ്പത്തിൽ മനസ്സിലാകാൻ വേണ്ടി പരിഭാഷകൻ അങ്ങനെ വ്യാഖ്യാനിച്ചതാണു്. ചോദ്യമായിട്ടായാലും ഉത്തരമായിട്ടായാലും, ഉവാച എന്ന സംസ്കൃതവാക്കിന്റെ മലയാളം 'വചിച്ചു' അഥവാ 'മൊഴിഞ്ഞു' എന്നാണു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 19:24, 20 ഓഗസ്റ്റ് 2012 (UTC)
- വേറൊരു കാര്യം ചോദിച്ചോട്ടെ. ഇന്റർനെറ്റിൽ കണ്ടൊരു ഡിക്ഷ്നറിയാണ്. ഏതെങ്കിലും പ്രോഗ്രം (any bot) ഉപയോഗിച്ച് ഇത് മുഴുവൻ വിക്ഷ്നറിയിൽ ചേർക്കാമോ? -- Aravind V R
- സൂചിപ്പിച്ച ലിങ്ക് കാണാൻ പറ്റിയില്ല. എന്തായാലും, ഡിക്ഷണറിയിൽ പോലും, പകർപ്പവകാശപ്രശ്നങ്ങൾ ബാധകമാണു്. അതുകൊണ്ടു് പകർപ്പവകാശപരിധിയിൽ വരാത്തതാണെങ്കിലേ അങ്ങനെ എളുപ്പത്തിൽ ചേർക്കാനാവൂ. ഒറ്റ വാക്കിൽ അർത്ഥം നൽകുന്ന പല നിഘണ്ടുക്കളും സ്വാഭാവികമായി ഇത്തരം പരിധിയ്ക്കു പുറമേ വരാറുണ്ടു്. നേരേ മറിച്ച് ഉദാഹരണങ്ങളായി പ്രയോഗവാക്യങ്ങളും മറ്റും ഉണ്ടെങ്കിൽ അവയ്ക്കു പകർപ്പവകാശപ്രശ്നം ബാധകമായേക്കാം. ViswaPrabha (വിശ്വപ്രഭ) (സംവാദം) 19:24, 20 ഓഗസ്റ്റ് 2012 (UTC)
- വിക്ഷണറിയിൽ സംഭാവന ചെയ്യാനുള്ള താങ്കളുടെ സന്മനസ്സിനു് ഒരിക്കൽ കൂടി നന്ദി. തുടർന്നും ഇവിടെ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു. സസ്നേഹം, ViswaPrabha (വിശ്വപ്രഭ) (സംവാദം) 19:24, 20 ഓഗസ്റ്റ് 2012 (UTC)