സംവാദം:പെട്ടെന്ന്
പെട്ടെന്ന് നാമമാണെന്ന് പൊടുന്നനെ അങ്ങ് തീരുമാനിക്കാമോ.പ്രത്യയയോഗക്ഷമമല്ലാത്ത പദം നാമമാണെന്ന് പറയാമോ? Kjbinukj (സംവാദം) 07:38, 13 ജൂലൈ 2012 (UTC)
- വർഗ്ഗമായിരിക്കും ഉദ്ദേശിച്ചതെന്ന് കരുതുന്നു. വർഗ്ഗത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. --Vssun (സംവാദം) 09:29, 17 ജൂലൈ 2012 (UTC)
- ക്രിയാവിശേഷണങ്ങൾ എന്ന വർഗത്തിൽ പെടുത്തുന്നതാവും കൂടുതൽ ഉചിതം, അതേ പെട്ടെന്ന് തന്നെ ബിനു (സംവാദം) 09:44, 17 ജൂലൈ 2012 (UTC)
- അങ്ങനെ ചെയ്യാം. അതിനു മുൻപ് മറ്റൊരു ചോദ്യം; ഇത് അവ്യയമാണോ എന്ന കാര്യത്തിൽ സംശയമുണ്ട്. w:അവ്യയം എന്ന താൾ കാണുക. ഏതു വാക്ക് ദുഷിച്ചാണ് ഈ വാക്കുണ്ടായത്? --Vssun (സംവാദം) 09:52, 17 ജൂലൈ 2012 (UTC)
- ക്രിയാവിശേഷണങ്ങൾ എന്ന വർഗത്തിൽ പെടുത്തുന്നതാവും കൂടുതൽ ഉചിതം, അതേ പെട്ടെന്ന് തന്നെ ബിനു (സംവാദം) 09:44, 17 ജൂലൈ 2012 (UTC)
വിഭക്തി ,ലിംഗം,വചനം തുടങ്ങിയവയാൽ രൂപഭേദം വരാത്ത പദമാണ് അവ്യയം.മലയാളത്തിൽ നാമങ്ങൾക്കും ക്രിയകൾക്കും മാത്രമേ രൂപഭേദമുള്ളൂ എന്നതു കൊണ്ട് മറ്റുള്ളവയെ എല്ലാം അവ്യയങ്ങൾ എന്നു വിളിക്കാവുന്നതാണ്. കേരളപാണിനി ആ സംജ്ഞയ്ക്കു കൽപ്പിക്കുന്ന അർത്ഥത്തിന് ചെറിയ വ്യത്യാസമുണ്ട്.പക്ഷേ നിർവചനം എന്ന മട്ടിൽ കൊടുത്തിരിക്കുന്നത് കേരളപാണിനി നൽകിയ വിവരണമാണ് , തമ്പുരാന്റെ നിർവചനമല്ല.
ബിനു (സംവാദം) 10:05, 20 ജൂലൈ 2012 (UTC)
- നന്ദി. വിക്കിപീഡിയയിൽ ഇതൊന്ന് വിശദമായി എഴുതിക്കൂടേ? --Vssun (സംവാദം) 10:09, 20 ജൂലൈ 2012 (UTC)
- ഒരു ചോദ്യം കൂടി. അപ്പോൾ വിശേഷണങ്ങളെല്ലാം അവ്യയങ്ങൾ എന്നാണോ? --Vssun (സംവാദം) 10:12, 20 ജൂലൈ 2012 (UTC)
പേരെച്ചങ്ങളും വിനയെച്ചങ്ങളും ഒഴിച്ചുള്ളവയെ എല്ലാം അവ്യയങ്ങളിൽ പെടുത്താവുന്നതാണ്.രൂപം കൊണ്ടു മാത്രം പേരെച്ചങ്ങളും വിനയെച്ചങ്ങളുമായി തോന്നുന്നവയെ ഇക്കൂട്ടത്തിൽ ഉൾപ്പെടുത്താവുന്നതാണ്(ഉദാ: വെളുത്ത,കറുത്ത ഇവ രൂപം കൊണ്ട് പേരെച്ചങ്ങൾ ആണെങ്കിലും ഇവയ്ക്ക് ക്രിയാർത്ഥം ഇല്ലാത്തതു കൊണ്ട് അവയെ അവ്യയങ്ങളുടെ ഗണത്തിലാണ് ചില വൈയാകരണന്മാർ പെടുത്തിക്കാണുന്നത്. മലയാളത്തിലെ പദവിഭജനം അർത്ഥത്തെ അനുസരിച്ചു വേണം എന്നു കരുതിയിരുന്ന കേ.പാ.,അവ്യയം ,നിപാതം തുടങ്ങിയ പദരൂപത്തെ അടിസ്ഥാനമക്കിയുള്ള വിഭാഗങ്ങളെക്കുറിച്ച് അധികം ചർച്ച ചെയ്യുന്നില്ല (ഇക്കാര്യത്തിൽ എനിക്കും സമ്മതം കേ.പാ. നയമാണ്)മുകളിലെ വാക്യങ്ങളിൽ ഏതാനും അവ്യയങ്ങൾ ബോൾഡിൽ കൊടുത്തിട്ടുണ്ട്(മുഴുവൻ അവ്യങ്ങൾക്കും BOLDNESS കാണില്ല) ബിനു (സംവാദം) 05:55, 21 ജൂലൈ 2012 (UTC)
- {{മലയാളം-ക്രിയാവിശേഷണം}} എന്നൊരു ഫലകം ഉണ്ടാക്കിയിട്ടുണ്ട്. അതുൾപ്പെടുത്തുമ്പോൾ വരുന്ന :മലയാളം ക്രിയാവിശേഷണങ്ങൾ എന്ന വർഗ്ഗം ശ്രദ്ധിക്കുക. അതിന്റെ മാതൃവർഗ്ഗങ്ങൾ അനുയോജ്യമാണോ എന്ന് പരിശോധിക്കുക. --Vssun (സംവാദം) 11:38, 21 ജൂലൈ 2012 (UTC)
മാതാവ് അനുയോജ്യം തന്നെ. പക്ഷേ അവ്യയങ്ങൾ എന്നൊരു വർഗം നിഘണ്ടുവിൽ ആവശ്യമുണ്ടോ എന്നും ചർച്ച ചെയ്യണം ബിനു (സംവാദം) 11:47, 21 ജൂലൈ 2012 (UTC)
പദോൽപ്പത്തി
തിരുത്തുകസന്ദർഭവശാൽ, പലപ്പോഴും ധരിക്കാറുള്ളതുപോലെ ഒരു മൂലദ്രാവിഡവാക്കല്ല പെട്ടെന്നു്. ഫട് എന്ന പുരാതന (ഋഗ്വേദം, അഥർവ്വം) onomatopoeic സംസ്കൃതപ്രത്യയത്തിൽ നിന്നും രൂപം കൊണ്ട അനേകം ദ്രാവിഡവാക്കുകളിൽ (പൊട്+, പൊടു+,...) ഒന്നാണു് ഫട്+എന്നു് = പെട്ടെന്നു്. പൊടുന്നന, പൊടുന്നനേ, പൊടിയുക, പൊട്ട, പൊട്ടുക, പടക്കം, സ്ഫോടനം, { ഫഠാഫട്, ഫഠാക്ക, ഫഠ്നാ - (ഹിന്ദി)}, spit, splash, flash ഇവയെല്ലാം ഇതേ പ്രോട്ടോ-ഇൻഡോ തറവാട്ടിൽ നിന്നു വന്നവയാണു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 16:38, 4 ഓഗസ്റ്റ് 2012 (UTC)
- ഹിന്ദിയിലെ ഫടാക് സെ കേൾക്കുമ്പോൾ ഇത് തോന്നാറുണ്ട്. പദോൽപ്പത്തി: (സംസ്കൃതം) ഫട് എന്നു കൊടുത്താലോ? --Vssun (സംവാദം) 05:15, 5 ഓഗസ്റ്റ് 2012 (UTC)
സംസ്കൃതധാതുവിൽ നിന്ന് നിഷ്പന്നമായതാണെന്നത് പൊതുവെ അംഗീകരിക്കപ്പെട്ടതാണെന്നു തോന്നുന്നില്ല.ആ നിലയ്ക്ക് അക്കാര്യത്തിൽ ഒരു തീരുമാനമാകുന്നതു വരെ കാത്തിരുന്നു കൂടേ? ബിനു (സംവാദം) 13:01, 5 ഓഗസ്റ്റ് 2012 (UTC)
- സംസ്കൃതത്തിൽ നിന്നും തെലുഗു, കാനറ,തുളു വഴി മലയാളത്തിലേക്കും ഒപ്പം തമിഴിലേക്കും പോയ "ബ്രാഹ്മണീയ" വാക്കുകളാണിവ (പൊടുന്നന, പൊടുക്കന, പെട്ടെന്നു) എന്നു ഞാൻ പത്തിരുപതു കൊല്ലം പരിഭ്രമിച്ചുനടന്നതിന്റെ ബലത്തിൽ വാദിക്കുന്നു. മറിച്ച് 'പൊതുവേഅംഗീകരിക്കപ്പെട്ട' ഒരു അവലംബം കാണിച്ചുതരൂ. ViswaPrabha (വിശ്വപ്രഭ) (സംവാദം) 18:42, 5 ഓഗസ്റ്റ് 2012 (UTC)
വിശ്വേട്ടൻ പറഞ്ഞത് തെറ്റെന്നല്ല ഞാൻ പറഞ്ഞത്. ചിന്താമധുരമായ ആ വാദം ഒരു പക്ഷേ സത്യവുമാകാം,എന്നാൽ മലയാളത്തിൽ കെ.ടി രാമവർമ്മയുടെ ഒരു പുസ്തകത്തിലൊഴികെ ഇത്തരം വാദഗതികൾ ഒന്നും ശക്തമായി ഉന്നയിക്കപ്പെട്ടിട്ടില്ല.. നാളിതുവരെ ഞാൻ കണ്ടിട്ടുള്ള എല്ലാ നിഘണ്ടുക്കളും ഈ പദത്തെ പെടുകയിൻ(പടുക)നിന്ന് നിഷ്പന്നമായതായാണ് കണക്കാക്കുന്നത് ഒരുകാര്യം കൂടി പിന്നെ ബ്രാഹ്മണിക പദങ്ങൾ എന്ന പ്രയോഗം,വൈശ്യനും ക്ഷത്രീയനും പോലും ആ ഭാഷയുടെ മേൽ യാതൊരവകാശവുമില്ലെന്നാണോ? ബിനു (സംവാദം) 04:46, 6 ഓഗസ്റ്റ് 2012 (UTC)
അല്ല. ഭാഷയ്ക്കും വാക്കുകൾക്കും സ്വന്തമായി ജാതിയോ മതമോ മറ്റു വിഭാഗീയപ്രത്യയശാസ്ത്രങ്ങളോ ഇല്ലെന്നും അവയെല്ലാം തന്നെ എല്ലാ മനുഷ്യരുടേയും പൊതുസ്വത്തുക്കളാണെന്നും തന്നെയാണു ഞാനും വിശ്വസിക്കുന്നതു്. മുകളിൽ ബ്രാഹ്മണീയത കൽപ്പിച്ചതു് അവയുടെ കുലീനത്വമോ മൗഢ്യമോ കാണിക്കാനല്ല. നാം തെറ്റായോ ശരിയായോ വിശ്വസിച്ചുപോരുന്ന കേരളചരിത്രത്തിന്റെ നാൾവഴികളിൽ ഇത്തരം വാക്കുകൾ ഏതു വഴിയേ ആണു് ഉരുത്തിരിയുന്നതെന്നു സൂചിപ്പിക്കാനാണു്. തമിഴിനേക്കാൾ കൂടുതൽ തുളുവിലും മറ്റു 'വടക്കൻ' ഭാഷകളിലും വേരുകളുള്ള വാക്കുകൾ കേരള ബ്രാഹ്മണന്മാർ വന്നെത്തിയ വഴിത്താരകളുമായി നേരിട്ടു ബന്ധപ്പെടുത്താം എന്നു ഞാൻ വിശ്വസിക്കുന്നു.
BTW, കെ. ടി. രാമവർമ്മയുടെ ആ പുസ്തകം(ങ്ങൾ) ഏതൊക്കെയാണു്? വായിച്ചുനോക്കാൻ താൽപ്പര്യമുണ്ടു്. എങ്ങനെയെങ്കിലും അവസരം ലഭിയ്ക്കുമോ? ViswaPrabha (വിശ്വപ്രഭ) (സംവാദം) 08:01, 6 ഓഗസ്റ്റ് 2012 (UTC) ആ പുസ്തകത്തെപ്പറ്റി മറ്റൊരു ഗ്രന്ഥത്തിൽ നിന്നു കിട്ടിയ വിവരങ്ങളാണ് എനിക്കുള്ളത്, പുസ്തകം ഞാനും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.കിട്ടുകയാണെങ്കിൽ. share ചെയ്യാം,