സംവാദം:പൊഞ്ഞേറ്
പൊഞ്ഞാറ് എന്നാണ് വാക്ക്. ഇതിലെ കുറിപ്പ് ശ്രദ്ധേയതാനയത്തിന്റെ പരിധിയിൽ വരുന്നില്ല. പ്രസ്തുതവാക്കിനെക്കുറിച്ച് കുറച്ചുപേർ അറിഞ്ഞു എന്നതിനപ്പുറം മാഗസിൻ കാരണം ഈ വാക്ക് പ്രചാരം വീണ്ടെടുത്തു എന്നതും ശരിയല്ല. വർഗ്ഗവും നീക്കണം. വസ്തുനിഷ്ഠമല്ലാത്തതിനാൽ വർഗ്ഗം മായ്ക്കേണ്ടതാണ്. നാട്ടുഭാഷകൾക്ക് പ്രത്യേകം വർഗ്ഗം വേണ്ടതാണ്.--തച്ചന്റെ മകൻ 07:27, 21 മേയ് 2012 (UTC)
ശരിയാണു്. വാക്കിന്റെ ശരിയായ രൂപം പൊഞ്ഞാറ് എന്നു തന്നെയാണു്. കുറിപ്പിൽ നിന്നും മാഗസിന്റെ കാര്യം നീക്കാവുന്നതാണു്. വർഗ്ഗം ചേർത്തിരിക്കുന്നതു് പിന്നീട് ഇത്തരം വാക്കുകളെ ഒരുമിച്ചു പിടിക്കാനാണു്. അതു യുക്തം പോലെ പുനർവിന്യസിക്കാം. ViswaPrabha (വിശ്വപ്രഭ) (സംവാദം) 07:30, 21 മേയ് 2012 (UTC)
എന്തായാലും ഒരു വാക്കിനെ ചുറ്റിപ്പറ്റി സാമാന്യം പ്രസക്തിയുള്ള എന്തൊക്കെ വിവരങ്ങളുണ്ടോ അതെല്ലാം ആ വാക്കിന്റെ വിക്‌ഷണറി നിർവചനത്താളിൽ വന്നിരിക്കണം. ശുഷ്കവും മുഷിപ്പനുമായ ഒരു ലെക്സിക്കണോ കടലാസുഡിക്‌ഷണറിയോ ആയി വിക്‌ഷണറിയ്ക്കു് ഒതുങ്ങിപ്പോവേണ്ട കാര്യമില്ല. ViswaPrabha (വിശ്വപ്രഭ) (സംവാദം) 07:34, 21 മേയ് 2012 (UTC)