IBM PC & Compatibles എന്നതിൽ നാമമായി ഉപയോഗിക്കുമ്പോൾ അനുരൂപം എന്ന നാമരൂപം ഉപയോഗിക്കാമോ? അതായത് ഐ.ബി.എം. പി.സിയും അനുരൂപങ്ങളും എന്ന്? --Vssun (സംവാദം) 11:50, 2 ഓഗസ്റ്റ് 2012 (UTC)Reply

അനുരൂപം സാമാന്യം സ്വീകാര്യവും പ്രകൃത്യാ ശരിയുമായ ഒരു വാക്കാണു്. ഒരു ഉപകരണം / നിശ്ചേതനവസ്തു എന്ന നിലയിൽ അനുരൂപി (നപുംസകലിംഗം) എന്നാണു ശരിക്കും വേണ്ടതു്. അനുരൂപിണി/അനുരൂപവതി/അനുരൂപമതി ( സ്ത്രീലിംഗം); അനുരൂപവാൻ (പുല്ലിംഗം).

Compatible എന്നതിനു് സാങ്കേതികമായും അർത്ഥശാസ്ത്രാനുസാരിയായും യഥാതഥം (നപുംസകനാമം) കുറേക്കൂടി യോജിക്കും എന്നാണു് എന്റെ വ്യക്തിപരമായ അഭിപ്രായം. (ഉദാ: IBM-Compatible = ഐ.ബി.എം. യഥാതഥം). യഥാരൂപി(നപുംസകനാമം), യഥാരൂപം(നപുംസകനാമം) എന്നിവയും രണ്ടാമതായി പരിഗണിക്കാം. ViswaPrabha (വിശ്വപ്രഭ) (സംവാദം) 05:05, 4 ഓഗസ്റ്റ് 2012 (UTC)Reply

യഥാതഥം-?,(എങ്ങനയോ അങ്ങനെ എന്നല്ലേ അർത്ഥം) യഥാരൂപം-കൊള്ളാം,രൂപത്തിനൊത്ത് എന്നർത്ഥം കിട്ടും. അനുരൂപം - ഒക്കും, അനുരൂപവും ,യഥാരൂപവും ഒപ്പത്തിനൊപ്പം- compatible നോട് അർത്ഥം കൊണ്ട് ഒത്തുപോകുന്നതിലും ഇടയ്ക്ക് വഴിപിരിയുന്നതിലും. ബിനു (സംവാദം) 05:23, 4 ഓഗസ്റ്റ് 2012 (UTC)Reply

ഇവിടെ പറഞ്ഞതിൽനിന്ന് അനുരൂപിയാണ് കൂടുതൽ ഇഷ്ടപ്പെട്ടത്. ഐ.ബി.എം. പി.സി.യും അനുരൂപികളും. --Vssun (സംവാദം) 07:24, 4 ഓഗസ്റ്റ് 2012 (UTC)Reply

കോംപാറ്റിബിലിറ്റിക്ക് ഞാൻ അനുരൂപത എന്ന് മുമ്പ് ഉപയോഗിച്ചിട്ടുണ്ട്. --Alfasst (സംവാദം) 04:40, 13 ഓഗസ്റ്റ് 2012 (UTC)Reply

നന്ദി അൽഫാസ്. --Vssun (സംവാദം) 02:20, 14 ഓഗസ്റ്റ് 2012 (UTC)Reply
"https://ml.wiktionary.org/w/index.php?title=സംവാദം:compatible&oldid=329186" എന്ന താളിൽനിന്ന് ശേഖരിച്ചത്
"compatible" താളിലേക്ക് മടങ്ങുക.