നിർദ്ദിഷ്‌ട ഗണത്തിൽ നിന്നെടുക്കുന്ന ക്രമീകൃതമായ ഉപഗണം. ഉദാ: (a, b, c) എന്ന ഗണത്തിൽ നിന്ന് രണ്ടംഗങ്ങളെ വീതമെടുത്ത് സൃഷ്‌ടിക്കാവുന്ന ക്രമചയങ്ങളാണ് (a,b), (b,a), (a,c), (c,a), (b,c), (c,b) എന്നിവ. n വസ്‌തുക്കളിൽ നിന്ന് ഒരേ സമയം r എണ്ണം വീതമെടുത്ത് സൃഷ്‌ടിക്കാവുന്ന ക്രമചയങ്ങളുടെ എണ്ണത്തിന് npr,p(n,r)എന്നീ പ്രതീകങ്ങൾ ഉപയോഗിക്കുന്നു. npr=n!/(n-r)!.