solicitor
വിക്കിപീഡിയ en
ഇംഗ്ലീഷ്
തിരുത്തുകനാമം
തിരുത്തുക- (നിയമം) ഇംഗ്ലണ്ടും വെയിൽസും, സ്കോട്ട്ലൻഡും, അയർലൻഡും പോലെ സാമാന്യനിയമവ്യവസ്ഥിതി നിലനിൽക്കുന്ന രാജ്യങ്ങളിൽ കോടതിയിൽ വക്കാലത്തു നൽകുന്നതിനു പുറമേ നിയമോപദേശം നൽകുകയും ചെയ്യുന്ന നിയമജ്ഞൻ. പരമ്പരാഗതമായി ഈ നിയമജ്ഞനാണ് സന്നത്തെടുത്ത വ്യക്തിയോട് കോടതിയിൽ വക്കാലത്ത് നൽകാൻ നിർദേശിക്കുന്നത്. എന്നിരുന്നാലും ഈ നിയമജ്ഞന്റെ അധികാരം പല രാജ്യങ്ങളിലും അതാതു രാജ്യത്തിന്റെ നിയമവ്യവസ്ഥിതിക്കനുസരിച്ച് വ്യത്യസ്തമാണ്.
- (നിയമം) പരമ്പരാഗതമായി നിർവചനം 1 പ്രകാരമുള്ള നിയമജ്ഞനും എന്നാൽ ഇക്കാലത്ത് വക്കീലിനു തുല്യമായി കാര്യംനിർവഹിക്കുന്ന ഇംഗ്ലീഷ് കാനഡയിലും ഓസ്ട്രേലിയയുടെ ചില ഭാഗങ്ങളിലുമുള്ള വക്കീൽ.
- (നിയമം) അമേരിക്കയിലെ ചില ഭാഗങ്ങളിൽ ഒരു നഗരത്തിലെയോ പട്ടണത്തിലേയോ സമാന ഭരണസംവിധാനത്തിലേയോ മുഖ്യ നിയമകാര്യ ഓഫീസർ.
- (വടക്കേ അമേരിക്ക) വീടുകൾത്തോറും നടന്ന് വില്പ്പന നടത്തുന്നയാൾ.
ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ
തിരുത്തുകഇതും കാണുക
തിരുത്തുകവിവർത്തനങ്ങൾ
തിരുത്തുക- Icelandic: lögfræðingur m. (1)(2), málafærslumaður m. (2), dyrasölumaður m. (4), sölumaður m. (4)
- Japanese: 事務弁護士 (jimu bengoshi) British, 勧誘員 (kan'yūin) US
- Spanish: abogado (es) m., notario (es) m.