അക്ഷരശ്ലോകം

പദോൽപ്പത്തി: (സംസ്കൃതം) +ക്ഷര+ശ്ലോക
  1. ഒരു സാഹിത്യ വിനോദം, ഒരാൾ ചൊല്ലിയ ശ്ലോകത്തിന്റെ മൂന്നാം പാദത്തിലെ ഒന്നാമക്ഷരം കൊണ്ടു തുടങ്ങുന്ന ശ്ലോകം അടുത്തയാൾ എന്ന ക്രമത്തിൽ എല്ലാവരും മാറി മാറി ശ്ലോകം ചൊല്ലുക. അനുഷ്ടുപ്പ് അല്ലാത്ത സംസ്കൃത വൃത്തങ്ങളിൽ ഉള്ള ശ്ലോകങ്ങൾ മാത്രമേ ചൊല്ലാൻ പാടുള്ളൂ.ശ്ലോകങ്ങൾ കുറിപ്പു നോക്കാതെയും പരസഹായം സ്വീകരിക്കതെയും സ്വന്തം ഓർമ്മയിൽ നിന്നു ചൊല്ലണം. അക്ഷരം കിട്ടിയതിനു ശേഷം അതിനൊപ്പിച്ച്‌ നിമിഷശ്ലോകം ഉണ്ടാക്കി ചൊല്ലാവുന്നതാണ്. കിട്ടിയ അക്ഷരത്തിൽ ശ്ലോകം ചൊല്ലാതിരുന്നാൽ പരാജയപ്പെടും.
"https://ml.wiktionary.org/w/index.php?title=അക്ഷരശ്ലോകം&oldid=423072" എന്ന താളിൽനിന്ന് ശേഖരിച്ചത്