ഉച്ചാരണം

തിരുത്തുക

വിശേഷണം

തിരുത്തുക

അമൃത

പദോൽപ്പത്തി: (സംസ്കൃതം) +മൃത
  1. മൃതമല്ലാത്ത, മരിക്കാത്ത;
  2. മരണമില്ലാത്ത, നാശമില്ലാത്ത, നശിക്കാത്ത, നിത്യമായ;
  3. മരണമിലാതാക്കുന്ന;
  4. അത്യന്തം മനോഹരമായ, അഭികാമ്യമായ, അത്യന്തം പ്രീയപ്പെട്ട

അമൃത

പദോൽപ്പത്തി: (സംസ്കൃതം) +മൃതാ
  1. നെല്ലി;
  2. ചിറ്റമൃത്;
  3. കടുക്ക;
  4. തുളസി;
  5. തിപ്പല്ലി;
  6. കീഴാനെല്ലി;
  7. കിണികിണിപ്പാല;
  8. ഐവിരലിക്കോവ, ശിവവള്ളി;
  9. അതിവിടയം;
  10. കരിങ്കറുക (കറുക);
  11. വെളുത്തുള്ളി;
  12. പേക്കുമ്മട്ടി;
  13. മദ്യം; ഒരു നാഡി; സൂര്യന്റെ ഒരു കിരണം; പാർവതി; ഒരു യോഗിനി; ഗംഗയുടെ ഒരു നാമം; പൂജാഹോമാദികളിൽ പ്രയോഗിക്കേണ്ട അഞ്ചുവിധം പ്രണീത മുദ്രകളിൽ ഒന്ന്, (ശേഷം, ഗ്രാഹണി, മോക്ഷണി, ജ്വാലിനി, അഭയ); (യോഗ.) യോഗികളുടെ ധാരണകളിൽ ഒന്ന്; അനശ്വാവിന്റെ പത്നി, പരീക്ഷിത്തിന്റെ അമ്മ; പടിക്കാരം; വിവസ്വാന്റെ പത്നി, യമന്റെ മാതാവ്
"https://ml.wiktionary.org/w/index.php?title=അമൃത&oldid=552216" എന്ന താളിൽനിന്ന് ശേഖരിച്ചത്