ഉടവ്
- പദോൽപ്പത്തി: ഉടയുക
- ഉടഞ്ഞ മട്ട്, ഉടഞ്ഞ അവസ്ഥ, പൊട്ടൽ;
- ഒടിവ്;
- മെലിച്ചിൽ, ശോഷിക്കൽ, ചടവ്;
- തകരാർ, കേട്, ക്ഷയം, ന്യൂനത, നഷ്ടം;
- പരാജയം, തകർച്ച, നാശം;
- ബലക്ഷയം, ക്ഷീണത;
- മണ്ണിടിഞ്ഞു താഴ്ന്നോ ഒലിച്ചുപോയോ ഉണ്ടാകുന്ന വിടവ്. ഉദാ: വരമ്പിന്റെ ഉടവ്. ഉടവും തടവും = കേടുപാട്