ഉത്തരായണം

(ഉത്തരായനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്കിപീഡിയയിൽ
അയനം എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

ഉത്തരായണം

പദോൽപ്പത്തി: (സംസ്കൃതം) ഉത്തര+അയന (വടക്കോട്ടുള്ള യാത്ര)
  1. ഭൂമിയുടെ അച്ചുതണ്ടിനുള്ള ചെരിവുമൂലം സൂര്യൻ ഉത്തരദിക്കിലേക്കു സഞ്ചരിക്കുന്നതായി കാണപ്പെടുന്ന അവസ്ഥ.
  2. ഉത്തരായണകാലം - സൂര്യൻ തെക്കു നിന്നു് വടക്കോട്ട് സഞ്ചരിക്കുന്നതായി കാണപ്പെടുന്ന സമയഘട്ടം (മകരസംക്രമം മുതൽ കർക്കടകസംക്രമം വരെയുള്ള വർഷത്തിലെ ആറുമാസക്കാലഘട്ടം.
  3. ഉത്തരായനരേഖ (ഉത്തരായനവൃത്തം) - സൂര്യന്റെ ഉത്തരദിശയിലുള്ള അയനം പരമാവധി സംഭവിക്കാവുന്ന ഭൂമിയുടെ അക്ഷാംശം (23.5 ഡിഗ്രി വടക്കു്) (Tropic of Cancer), കർക്കടകവൃത്തം
വിപരീതം: ദക്ഷിണായനം (Tropic of Capricon)

ബന്ധപ്പെട്ട പദങ്ങൾ

തിരുത്തുക

വിഷുവം, വിഷുവത്കാലം, സംക്രമം, പത്താമുദയം, സംക്രാന്തി

"https://ml.wiktionary.org/w/index.php?title=ഉത്തരായണം&oldid=297723" എന്ന താളിൽനിന്ന് ശേഖരിച്ചത്