നമസ്‌കാരം Gopikjn!,


വിക്കിഘണ്ടുവിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മൊഴി കീ മാപ്പിങ്ങ്

വിക്കിനിഘണ്ടുവിൽ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. ഒരു നല്ല വിക്കിനിഘണ്ടു അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.

-- Jacob.jose (സംവാദം) 17:32, 20 മാർച്ച് 2012 (UTC)Reply

യന്ത്രസഹായം തിരുത്തുക

നിരവധി നിർവചനങ്ങൾ മാനുഷികമായി നിഘണ്ടുവിൽ ചേർക്കുന്നുണ്ടല്ലോ? ഇതിന്റെയെല്ലാം ഉറവിടത്തിൽ നിന്ന് യാന്ത്രികമായി ചേർക്കാൻ സഹായം ആവശ്യമുണ്ടോ?--Vssun (സംവാദം) 15:24, 7 ഏപ്രിൽ 2012 (UTC)Reply

നന്ദി. മലയാളം നിഘണ്ടുവാണ് സ്രോതസ്സായി ഉപയോഗിക്കുന്നത്. തന്നിമിത്തം യാന്ത്രികസഹായം ഉപയോഗപ്പെടുത്തുവാനാവുന്നതല്ല. - Gopikjn (സംവാദം) 15:33, 7 ഏപ്രിൽ 2012 (UTC)Reply

ചില താളുകൾ നിലവിലില്ലാത്ത വാക്കുകൾക്കായി (അല്ലെങ്കിൽ അക്ഷരപ്പിശകോടുകൂടി) നിർമ്മിച്ചിരിക്കുന്നതായി കാണുന്നു. അവയെ എപ്രകാരം തിരുത്തും (അല്ലെങ്കിൽ delete ചെയ്യും) എന്നു ദയവായി വ്യക്തമാക്കാമോ? - Gopikjn (സംവാദം) 15:42, 7 ഏപ്രിൽ 2012 (UTC)Reply

അക്ഷരപ്പിശകുള്ള താളുകളുടെ തലക്കെട്ട് മാറ്റാവുന്നതാണ്. താളുകളുടെ തലക്കെട്ട് മാറ്റുന്നതെങ്ങനെയെന്നറിയാൻ w:സഹായം:തലക്കെട്ട് മാറ്റുക എന്ന താൾ കാണുക. എങ്കിലും ഇങ്ങനെ തലക്കെട്ട് മാറ്റുമ്പോൾ തെറ്റായ തലക്കെട്ടിൽ നിന്നു പുതിയ തലക്കെട്ടിലേക്ക് തിരിച്ചുവിടൽ സൃഷ്ടിക്കപ്പെടും. അത്തരം തെറ്റായ താളുകളിൽ {{delete}} എന്ന ഫലകം ചേർക്കുക. ഏതെങ്കിലും കാര്യനിർവാഹകർ അവയെ നീക്കം ചെയ്തോളും. പറഞ്ഞത് വ്യക്തമായില്ലെങ്കിലോ കൂടുതലെന്തെങ്കിലും അറിയണമെങ്കിലോ ദയവായി ചോദിക്കുക. --Vssun (സംവാദം) 16:12, 7 ഏപ്രിൽ 2012 (UTC)Reply

ഒരേ രീതിയിലുള്ള തെറ്റുകളടങ്ങിയ അനേകം പദങ്ങൾ കാണുന്നു. ഉദാഹരണത്തിന് 'ദ്ധ' ഉപയോഗിക്കേണ്ടയിടത്ത് 'ധ' ഉപയോഗിച്ചിരിക്കുന്നവ (അദ്ധ്യക്ഷൻ, അധ്യക്ഷൻ)). ഇത്തരത്തിലുള്ള തെറ്റുകൾ കൂടുതലും 'bot' ഉപയോഗിച്ചു ചേർത്തിട്ടുള്ളവയാണ്. ഇവയെ 'bot' ഉപയോഗിച്ച് കൂട്ടമായി തിരുത്തുവാനാകുമോ? Gopikjn (സംവാദം) 13:59, 8 ഏപ്രിൽ 2012 (UTC)Reply

ബോട്ടുപയോഗിച്ച് കൂട്ടമായി തിരുത്തുവാൻ പറ്റും. പക്ഷേ ബോട്ടിന് ഏതാണ് ശരി/തെറ്റ് എന്ന് തിരിച്ചറിയാനാവില്ലല്ലോ. ധ അടങ്ങളിയ വാക്കുകളുടെ പട്ടികയുണ്ടാക്കി, അതിൽ മാറ്റം വരുത്തേണ്ടവയെ മാനുഷികമായി കണ്ടെത്തേണ്ടിവരും. ഇങ്ങനെയുണ്ടാക്കുന്ന പട്ടികയുപയോഗിച്ച് യാന്ത്രികമായി തിരുത്താനാകും.--Vssun (സംവാദം) 16:12, 8 ഏപ്രിൽ 2012 (UTC)Reply

വീണ്ടും സ്വാഗതം തിരുത്തുക

കുറച്ചുദിവസം അവധിയിലായിരുന്നല്ലോ :-) തിരിച്ചെത്തിയതിൽ വളരെ സന്തോഷം. വീണ്ടും സ്വാഗതം ചെയ്യുന്നു. --Vssun (സംവാദം) 16:05, 20 ഏപ്രിൽ 2012 (UTC)Reply

വളരെ നന്ദി. കാര്യനിർവാഹകനായി തിരഞ്ഞെടുക്കപ്പെട്ടുവെന്നു കണ്ടു. അഭിനന്ദനങ്ങൾ! :-) Gopikjn (സംവാദം) 16:20, 20 ഏപ്രിൽ 2012 (UTC)Reply

നന്ദി. കൂട്ടത്തിൽ ഒരു കാര്യം കൂടി. തിരഞ്ഞിട്ട് കിട്ടാത്ത ഒരുപാടുവാക്കുകൾ വിക്കിനിഘണ്ടു:നിർ‌വചനങ്ങൾക്കുള്ള അഭ്യർത്ഥന എന്ന താളിലുണ്ട്. ഏതെങ്കിലും അറിയുമെങ്കിൽ ചേർക്കാൻ അഭ്യർത്ഥിക്കുന്നു.--Vssun (സംവാദം) 16:27, 20 ഏപ്രിൽ 2012 (UTC)Reply
തീർച്ചയായും ആവുന്നത്ര ശ്രമിക്കാം Gopikjn (സംവാദം) 16:38, 20 ഏപ്രിൽ 2012 (UTC)Reply

അവതീർണ്ണം തിരുത്തുക

സംവാദം:അവതീർണ്ണം കാണുക. --Vssun (സംവാദം) 07:30, 22 ഏപ്രിൽ 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Gopikjn

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 16:30, 26 നവംബർ 2013 (UTC)Reply