വിക്കിനിഘണ്ടു:നിർ‌വചനങ്ങൾക്കുള്ള അഭ്യർത്ഥന

താങ്കൾക്ക് ഏതു ഭാഷയിലുമുള്ള ഏതെങ്കിലും ഒരു വാക്കിന്റെ നിർ‌വചനം മലയാളത്തിൽ ആവശ്യമുണ്ടെങ്കിൽ ദയവായി പ്രസ്തുത വാക്ക് താഴെ ചേർക്കുക. മുൻകാലചർച്ചകൾ പത്തായത്തിൽ കാണുക.

ഉപയോക്താക്കൾ ആവശ്യപ്പെട്ട നിർ‌വചനങ്ങൾ:അരിച്ചുപെറുക്കിയിട്ടും

ഇംഗ്ലീഷ്

തിരുത്തുക

ലൗവീകം= കൗമാരം

ഇവിടെ ദാക്ഷിണാത്യന്മാരെ എന്ന പ്രയോഗം കാണുക. —ഈ തിരുത്തൽ നടത്തിയത് Vssun (സം‌വാദംസംഭാവനകൾ)

ഇവിടെ എല്ലാം ദക്ഷിണെ ഭവഃ- ദാക്ഷിണാത്യഃ എന്ന വിഗ്രഹമനുസരിച്ച് (ആത്യ)എന്നതൊരു പ്രത്യയഭാഗമാണ്. അത് വേറെ എടുക്കുന്നതാണ് പ്രശ്നം--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 04:31, 21 സെപ്റ്റംബർ 2012 (UTC)[മറുപടി]

ഈ പ്രത്യയം എന്തർത്ഥമാണ് തരുന്നത്? --Vssun (സംവാദം) 12:05, 21 സെപ്റ്റംബർ 2012 (UTC)[മറുപടി]
ആയിതം എന്നത് ഒരു പ്രത്യയമായേ കാണാനാകൂ (തരംഗായിതത്തിലെതാണെങ്കിൽ) തരംഗം പോലെ ആചരിക്കുന്നത്, പ്രവർത്തിക്കുന്നത്, (തരംഗ ഇവ ആചരിതം എന്ന് അന്വയം) തരംഗായമാനം എന്ന് വർത്തമാനകാലത്തിലും പ്രയോഗിക്കാം. ലോലായിതം,ശബ്ദായമാനംഎന്നിവ മറ്റ് ഉദാഹരണങ്ങൾ--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 04:13, 16 സെപ്റ്റംബർ 2012 (UTC)[മറുപടി]
ആയിതം എന്ന താളുണ്ടാക്കി, പ്രത്യയം എന്നപേരിൽ പ്രവർത്തിക്കുന്നത് എന്ന നിർവചനം കൊടുക്കുന്നതിൽ തെറ്റുണ്ടോ? --Vssun (സംവാദം) 17:31, 16 സെപ്റ്റംബർ 2012 (UTC)[മറുപടി]
ക്ഷമിക്കണം sunil, പ്രത്യയത്തിനോ, പ്രകൃതിക്കോ ഒറ്റക്ക് നിലനില്പില്ല. അവ വൈയാകരണന്റെ സങ്കല്പം മാത്രമായതിനാൽ അതൊരു പദമാക്കുന്നത് ശരിയല്ല. അതുകൊണ്ട് ആയിതം എന്ന ഈ പദം എടുത്തുമാറ്റാവുന്നതാണ് തരംഗായിതം എന്ന താൾ സൃഷ്ടിച്ചിട്ടുണ്ട്.--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 04:12, 21 സെപ്റ്റംബർ 2012 (UTC)[മറുപടി]
ഇത്തരം പ്രത്യയങ്ങൾ ഏതുവാക്കിനവസാനമെത്തുമ്പോഴും ഒരുപോലെത്തന്നയാണല്ലോ അർത്ഥമുണ്ടാകുന്നത്? അപ്പോൾ അതിന് നിർവചനം നൽകുന്നതിൽ തെറ്റില്ലല്ലോ? --Vssun (സംവാദം) 12:08, 21 സെപ്റ്റംബർ 2012 (UTC)[മറുപടി]
vssun പറഞ്ഞതിനോടു യോജിക്കുന്നു. ഓട് തുടങ്ങിയ താളുകളിൽ പ്രത്യയരൂപത്തിനു നിർവചനം കൊടുത്തിട്ടുണ്ടല്ലോ.--Keral8 (സംവാദം) 06:10, 12 ജൂലൈ 2013 (UTC)[മറുപടി]

കാലികവൈഭവം =?

വാർത്തിങ്കൾ= ?

ഇത് ജീനി അഥവാ Saddle ആണെന്നുതോന്നുന്നു. എറുന്നതിനുള്ള കോപ്പ് എന്നായിരിക്കും ഉദ്ദേശിച്ചത്.--Keral8 (സംവാദം) 06:58, 12 ജൂലൈ 2013 (UTC)[മറുപടി]

ഓഷണസംബന്ധി എന്ന് ഔഷണ്യത്തിനെ വിഗ്രഹിക്കാം. ഓഷണം എന്നാൽ കുരുമുളക് എന്ന് നാമമായും തീക്ഷ്ണത,, രൂക്ഷതാ,ചണ്ഡത ഉഗ്രത കടുത്വം എന്നിങ്ങനെ വിശേഷമായും പറയാം. സുനിൽ എവിടുന്നാണീ പദം കിട്ടിയത്?--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 12:33, 21 സെപ്റ്റംബർ 2012 (UTC) .[മറുപടി]

രാമരാജബഹാദൂറിൽനിന്നുതന്നെ കിട്ടിയതായിരിക്കണം. --Vssun (സംവാദം) 01:34, 22 സെപ്റ്റംബർ 2012 (UTC)[മറുപടി]

 ഓഷം = ഉഷ്ണം, ധൃതി, വേഗം, പാചകം, ജ്വലനം, ജ്വലിപ്പിക്കൽ

ഓഷണം = എരിവു്, മുളകു്/ കുരുമുളകു്
ഓഷണി = ചട്ടിയിൽ വളർത്തുന്ന ചെടി
ഔഷണം= എരിവു്, കുരുമുളകു്
ഔഷണഗൗണ്ഡി / ഔഷധഗൗണ്ഢി = ചുക്കു്
ഔഷധി / ഓഷധി = ദുർബ്ബലകാണ്ഡങ്ങളുള്ള ചെറിയ ഇനം സസ്യലതാദികൾ.
ഔഷധം = മരുന്നു് / പച്ചമരുന്നു് (ഓഷധികളിൽ നിന്നുണ്ടാക്കുന്നതു്)
ഔഷരം / ഔഷരകം = പൊടിയുപ്പ്, ഉവരുപ്പ്
ഔഷസം = ഉഷസ്സിനെ സംബന്ധിച്ച (ഔഷസാതപം = പ്രഭാതത്തിലെ ഇളവെയിൽ)
ഔഷ്ണം / ഔഷ്ണ്യം / ഔഷണ്യം = ഉഷ്ണം, ചൂടു്, ആവേശം, വ്യഗ്രത, ധൃതി, വാശി, സാമർത്ഥ്യം (spirit എന്നതിനു സമാനം).
ഔഷ്ണുകം =ഒരു തരം പക്ഷി.

ViswaPrabha (വിശ്വപ്രഭ) (സംവാദം) 17:34, 16 മേയ് 2013 (UTC)[മറുപടി]

 വാക്ക് ലഭിച്ച ഉറവിടം സൂചിപ്പിച്ചിരുന്നെങ്കിൽ നന്നായേനേ. --Vssun (സംവാദം) 15:12, 9 ഓഗസ്റ്റ് 2013 (UTC)[മറുപടി]
  1. "കുടിയിലുണ്ടെങ്കിൽ ചെറമം അയാൾ ഏറ്റെടുക്കും."
  2. "കാലാക്കാനും ചെറമിക്കാനും അവളുണ്ട്"

ശ്രമം/ശ്രമിക്കുക എന്നതിന്റെ ഗ്രാമ്യമാണെന്ന് ചിലയിടത്ത് കാണുന്നു. --Vssun (സംവാദം) 12:51, 26 മേയ് 2013 (UTC)[മറുപടി]

നൈതീകത

നിർവ്വേദം

--Vssun (സംവാദം) 11:02, 27 മേയ് 2013 (UTC). വിഡ്ഡിക്കളി, പ്രഹസനം, കാട്ടിക്കൂട്ടൽ. മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി ആത്മാർത്ഥയില്ലാതെ ചെയ്യുന്നത് എന്നെല്ലാം അർത്ഥത്തിൽ പ്രയോഗിച്ച് കാണാറുണ്ട്.--പകലോൻ ജലാരണ്യ (സംവാദം) 10:49, 17 ഓഗസ്റ്റ് 2014 (UTC)[മറുപടി]

  • യാമം - യാമം എന്ന വാക്ക് ഭാരതത്തിൽ പ്രചാരമുള്ളതാണ്. രാത്രിയുടെ നാല് ഘട്ടങ്ങൾ കാണിക്കുന്നതാണ് യാമങ്ങൾ. മൂന്നു മണിക്കൂർ വീതമാണ് ഓരോ ഘട്ടവും. (ആകെ 3+3+3+3=12മണിക്കൂർ .

ഇനി ഇവിടെ സുചിപ്പിക്കുന്നത് ശരിയാവണമെന്നില്ല. അതിനാലാണ് അവ സൃഷ്ടിക്കാൻ അപേഷിക്കുന്നത്. സരസ്വതി യാമം ലക്ഷ്മി യാമം ഭന്ദ്രകാളി യാമം ഇനി ഒരു യാമം കൂടിയുണ്ട്. ഇവയെ നിർവചിച്ചു വിശദീകരിക്കുന്നതു ഉപകാരപ്രദമായേക്കും .

ലഘുവായ (ഭാരം കുറഞ്ഞ) യഷ്ടി (കമ്പ്): ചുള്ളിക്കമ്പ് ആയിരിക്കണം.--Keral8 (സംവാദം) 07:05, 12 ജൂലൈ 2013 (UTC)[മറുപടി]

സനഹാസനൻ

അവിടെ സന്ദർഭാനുസരമായി, കാവ്യാർത്ഥമായി "ഇളകുന്ന വല്ലി പോലെ, അംഗങ്ങളുള്ളവൾ, അല്ലെങ്കിൽ, ഇളകുന്ന അംഗങ്ങളുള്ള വല്ലിപോലെയുള്ളവൾ" എന്നാണു ചേരുക. 'സരസാംഗി'=താമര എന്നു വിഗ്രഹിച്ചു വാക്കുണ്ടാക്കാൻ വഴി കാണുന്നില്ല. ViswaPrabha (വിശ്വപ്രഭ) (സംവാദം) 19:59, 26 മേയ് 2013 (UTC)[മറുപടി]
  നന്ദി. ഈ അഭ്യർത്ഥന ഇവിടെനിന്ന് ഒഴിവാക്കണോ? --Vssun (സംവാദം) 08:10, 1 ജൂൺ 2013 (UTC)[മറുപടി]



സിൽബന്തി ഉണ്ട്. അതിന്റെ സാധാരണ അക്ഷരത്തെറ്റായി ചേർക്കണോ? --Vssun (സംവാദം) 11:17, 4 ജൂൺ 2013 (UTC)[മറുപടി]


w:ഇഞ്ചിക്കുത്ത്, w:വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഇഞ്ചിക്കുത്ത് "മുഷ്ടികൊണ്ട് മുതുകിന് കുത്തുന്നതിനാണ് 'ഇഞ്ചിക്കുത്ത്' എന്നു പറയുന്നത്. മലബാർ ഭാഗങ്ങളിൽ ഇതു പറഞ്ഞുകേൾക്കാറുണ്ട്. കുട്ടികൾക്കിടയിലാണ് ഇത് വ്യാപകം." --Manuspanicker (സംവാദം) 08:04, 19 മേയ് 2014 (UTC)[മറുപടി]

മലയാളവാക്ക് കിട്ടമോ ? --Adv.tksujith (സംവാദം) 14:59, 19 ഓഗസ്റ്റ് 2014 (UTC)[മറുപടി]