ഉച്ചാരണം

തിരുത്തുക

ഊഞ്ഞാൽ

പദോൽപ്പത്തി: ഊഞ്ചൽ
  1. ഊഞ്ചോൽ, ഊഞ്ഞോൽ, ഊയൽ, മരക്കൊമ്പുകളിലും തട്ടുതുലാങ്ങളിലും മറ്റും ഒരു പടിയുടെ രണ്ടറ്റത്തും കയർകെട്ടി ഇരുന്നു മുന്നോട്ടും പിന്നോട്ടും ആഞ്ഞ് ആടാനുണ്ടാക്കുന്ന സംവിധാനം. ഊഞ്ഞാൽക്കട്ടിൽ = ഊഞ്ഞാൽപോലെ ആടത്തക്കവണ്ണം തൂക്കിയിട്ടിരിക്കുന്ന കട്ടിൽ. ഊഞ്ഞാൽപ്പാട്ട് = ഊഞ്ഞാലിൽ ആടുമ്പോൾ പാടാനുള്ളപാട്ട്. ഊഞ്ഞാൽപ്പാലം = ചങ്ങലയിൽ കൊളുത്തി തൂക്കിയിട്ടിരിക്കുന്നതുപോലെ നിർമിച്ചിരിക്കുന്ന പാലം, തൂക്കുപാലം. ഊഞ്ഞാൽവള്ളി = ഊഞ്ഞാലിടുന്നതിന് ഉപയോഗിക്കുന്ന ഒരിനം വള്ളി, എരുമവള്ളി. ഊഞ്ഞാലാട്ടം = ഊഞ്ഞാലിൽ ഇരുന്നു വിനോദത്തിന് ആഞ്ഞാടുന്നത്

തർജ്ജമകൾ

തിരുത്തുക
  • ഇംഗ്ലീഷ്: Swing
"https://ml.wiktionary.org/w/index.php?title=ഊഞ്ഞാൽ&oldid=552565" എന്ന താളിൽനിന്ന് ശേഖരിച്ചത്