എലി
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുകശബ്ദം (പ്രമാണം)
നാമം
തിരുത്തുകഎലി
- മാളമുണ്ടാക്കിവസിക്കുന്ന ഒരു ചെറിയ ജന്തു
- കരണ്ടുതിന്നുന്ന ഇനത്തിൽപ്പെട്ട സസ്തനി
- (പ്ര.) എലിയെക്കണ്ട പൂച്ചപോലെ = പതുങ്ങിയിരുന്നു പുറത്തേക്കു ചാടിവീഴുന്ന സ്വഭാവം. കൂട്ടിൽവീണ എലിയെപ്പോലെ = പുറത്തേക്കുചാടാൻ ശ്രമിച്ചു ക്ഷീണിക്കുന്നത്
പര്യായപദങ്ങൾ
തിരുത്തുക- ചാഷം
- വൃഷകം
- വൃഷം
- വൃശം
- വിഘ്നേശവാഹനം
- വിലകാരി
- വിലേശയം
- വജ്രദന്തം
- മുഷികം
- മൂഷി
- മൂഷികൻ
- മൂഷികം
- മൂഷകം
- മഹിന്ധകം
- ആഖു
- ആഖനികം
- പടവർദ്ധനം
- പിംഗം
- പുംധ്വജം
- കാചിഘം
- കാലാന്തരവിഷം
- കുഹനം
- കുന്ദു
- തുടുമം
- സ്തേയി
- ശുഷിരം
- ധാന്യാരി
- ദഹരന്
- ബിലകാരി
നാമം
തിരുത്തുകഎലി
- പദോൽപ്പത്തി: (പഴയ മലയാളം)
തർജ്ജമകൾ
തിരുത്തുകപഴഞ്ചൊല്ല്
തിരുത്തുക- എലിയെപ്പോലിരിക്കുന്നവനൊരു പുലിയപ്പൊലെ വരുന്നതു കാണാം.
- മല എലിയെ പെറ്റു
- എലിയെത്ര കരഞ്ഞാലും പൂച്ച വിടുമോ
- എലി വലുതായാലും പെരുച്ചാഴി ആവില്ല.
- എലികൂഞ്ഞിനെ നെല്ലു തൊലിക്കാൻ പഠിപ്പിക്കണോ
- എലിക്ക് പ്രാണവെദന പൂച്ചയ്ക്ക് കളിയാട്ടം.