ഏകാദശം
മലയാളം
തിരുത്തുകനാമം
തിരുത്തുകഏകാദശം
- പദോൽപ്പത്തി: (സംസ്കൃതം)
- പതിനൊന്ന് (പ്ര) ഏകാദശദ്വാരങ്ങൾ = ശരീരത്തിലുള്ള പതിനൊന്നു ദ്വാരങ്ങൾ. ഏകാദശപൂജാസ്ഥാനങ്ങൾ = സൂര്യൻ, അഗ്നി, വിപ്രൻ, ഗോക്കൾ, വൈഷ്ണവൻ, ആകാശം, വായു, ജലം, ഭൂമി, ആത്മാവ്, സർവഭൂതങ്ങൾ. ഏകാദശരുദ്രന്മാർ = പതിനൊന്നു രുദ്രന്മാർ, ശിവന്റെ അംശാവതാരങ്ങൾ. ഏകാദശേന്ദ്രിയങ്ങൾ = അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും അഞ്ചു കർമേന്ദ്രിയങ്ങളും മനസ്സും (ശ്രോത്രം, ത്വക്ക്, ചക്ഷുസ്സ്, ജിഹ്വ, ഘ്രാണം എന്നിവയും വാക്, പാണി, പാദം, പായു, ഉപസ്ഥം എന്നിവയും മനസ്സും)