മലയാളംതിരുത്തുക

നാമംതിരുത്തുക

അഗ്നി

 1. (ഹൈന്ദവം) അഗ്നിഭഗവാൻ, അഷ്ടദിക്പാലകരിൽ ഒരാൾ (തെക്കുകിഴക്കേ ദിക്കിന്റെ അധിപൻ)
  അഗ്നി ബ്രഹ്മാവിന്റെ മൂത്ത പുത്രനാണെന്നു് വിഷ്ണുപുരാണം. അഗ്നിയ്ക്കു് സ്വാഹാദേവിയിൽ പാവകൻ , പവമാനൻ , ശുചി എന്നു മൂന്നു പുത്രന്മാരും , ഇവർക്കു മൂവർക്കും കൂടി നാല്പ്പത്തിയഞ്ചു പുത്രന്മാരും ഉണ്ടായി. അഗ്നിയേയും അഗ്നിയുടെ പുത്രപൗത്രന്മേരേയും ഉൾപ്പെടുത്തിയാണു് നാല്പ്പത്തിയൊൻപതു് അഗ്നികൾ എന്നു പറയുന്നത്.ബലിഭക്ഷണം സ്വീകരിക്കുന്നതു മൂലം അഗ്നിക്കു ശക്തിക്ഷയം സംഭവിച്ചുവത്രേ. ഖാണ്ഡവവനത്തിലുള്ള ഔഷധികൾകൊണ്ടു് തന്റെ ശക്തിക്ഷയം ശമിപ്പിക്കാൻ തീരുമാനിച്ച അഗ്നി കൃഷ്ണന്റേയും അർജ്ജുനന്റേയും സഹായതു
 2. തീ (മേല്പ്പോട്ടു് പോകുന്നതുകൊണ്ടു് ; വളഞ്ഞോ നേരെയോ ഗമിക്കുന്നതുകൊണ്ട്) ( പഴയ മലയാളം: അക്കി, അങ്കി)
 3. ജഠരാഗ്നി
 4. യാഗാഗ്നി
 5. സ്വർണ്ണം
 6. പിത്തനീർ
 7. മൂന്നു് എന്ന സംഖ്യ
 8. കൊടുവേലി
 9. ചേരുമരം
 10. വടുകപ്പുളി
 11. നാരകം
 12. (ജ്യോത്സ്യം) ചൊവ്വ (ഗ്രഹം)
 13. വെടിയുപ്പു്
 14. പൊള്ളിക്കൽ (അഗ്നികർമ്മം)

പര്യായങ്ങൾതിരുത്തുക

പാവകൻ, അനലൻ, തീ, വഹ്നി, ധനഞ്ജയൻ, അപ്പിത്തം,ആശ്രയാശി, ഊഷ്മപം, ഗൃഹപം, ചിത്രഭാനു, ദഹനൻ, ബഹുലൻ, ഭാസ്വരൻ, വസു, വഹ്നി, വിരോചനൻ, വൈവസ്വതൻ, ശിഖാവാൻ, ശിഖി, സപ്താർച്ചിസ്, ഹുതഭുക്ക്

തർജ്ജമകൾതിരുത്തുക

ഇംഗ്ലീഷ്: fire സംസ്കൃതം

"https://ml.wiktionary.org/w/index.php?title=അഗ്നി&oldid=539425" എന്ന താളിൽനിന്ന് ശേഖരിച്ചത്