ഉച്ചാരണം

തിരുത്തുക

ഓല

  1. തെങ്ങ് പന മുതലായവയുടെ ഇല (പ്ര) കിളിയോല, കുരുത്തോല പച്ചോല, പഴുത്തോല, പഴയോല, മുണ്ടോല, കീറോല, ചെമ്പോല, പട്ടോല, ഓലക്കെട്ട് (കെട്ടിവച്ച ഓല) ഓലക്കുട ഓലഗ്രന്ഥം, ഓലച്ചുരണ, ഓലച്ചൂട്ട്, ഓലപ്പഴുത്, ഓലപ്പായ്, ഓലപ്പാമ്പ്, ഓലപ്പീപ്പീ, ഓലമടൽ, ഓലമെടച്ചിൽ;
  2. മുൻകാലത്തു പനയോലയിൽ എഴുതിയിട്ടുള്ള പ്രമാണം;
  3. കാതിലണിയുന്ന ഒരു ആഭരണം, കുരുത്തോല ചുരുട്ടിയും മറ്റും ഉണ്ടാക്കുന്നത്
പദോൽപ്പത്തി: (പഴയമലയാളം)
  1. (തൻവിന) ഓലെ, ഒലിക്കുമ്പോൾ, ഒഴുകുമാറ്, വീഴ്ത്തിക്കൊണ്ട്

വിശേഷണം

തിരുത്തുക

ഓല

  1. നനഞ്ഞ, നനവുള്ള, ഈർപ്പമുള്ള
"https://ml.wiktionary.org/w/index.php?title=ഓല&oldid=552641" എന്ന താളിൽനിന്ന് ശേഖരിച്ചത്