കളിക്കുക
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
ക്രിയ
തിരുത്തുകകളിക്കുക
- കളിയിൽ ഏർപ്പെടുക. പന്ത് ചീട്ട് മുതലായ ഉപകരണങ്ങൾകോണ്ട് ഉല്ലാസപ്രദമോ വ്യായാമപരമോ ആയകളികളിൽ പങ്കെടുക്കുക. ഉദാ: ചീട്ടുകളിക്കുക, പന്തുകളിക്കുക;
- വിനോദപരമായ കാര്യത്തിൽ ഇടപെടുക, മനസ്സിനുല്ലാസം ഉണ്ടാക്കുന്ന പ്രവൃത്തിയിൽ ഇടപെടുക, രസിക്കുക, രമിക്കുക. (പ്ര) തീയോടുകളിക്കുക = എതിരാളിയുടെ ശക്തിയറിയാതെ പെരുമാറുക;
- മദിക്കുക, തിമിർക്കുക, അഹങ്കരിക്കുക;
- നാടകം കഥകളി മുതലായ ദൃശ്യകലകൾ രംഗത്ത് അവതരിപ്പിക്കുക, ആടുക, അഭിനയിക്കുക;
- വിലസുക, വർത്തിക്കുക;
- തമാശയായി പെരുമാറുക, നിസ്സാരമായി കരുതുക. (പ്ര) കളിച്ചുകളിച്ചു തലയിൽ കേറുക;
- ബുദ്ധിമുട്ടുക, ക്ലേശിക്കുക;
- അബദ്ധമ്പറ്റുക, അറിയാതെ അപകടത്തിൽ ചാടുക, ചതിവുപറ്റുക. (പ്ര) കളിപ്പിക്കുക = വഞ്ചിക്കുക, പറ്റിക്കുക