കൊട്ട്
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകകൊട്ട്
- പദോൽപ്പത്തി: <കൊട്ടുക
- രണ്ടു വസ്തുക്കൾ തമ്മിൽ മുട്ടിച്ചു ശബ്ദമുണ്ടാക്കൽ;
- കിഴുക്ക്;
- കൈകൊണ്ടോ കോലുകൊണ്ടോ അടിച്ചു ശബ്ദിപ്പിക്കുന്ന വാദ്യം, ചെണ്ട, മദ്ദളം, മൃദംഗം മുതലായവ;
- വാദ്യം മുഴക്കൽ, വാദ്യശബ്ദം;
- കൈകൾ തമ്മിൽ മുട്ടിച്ചു ശബ്ദമുണ്ടാക്കൽ;
- (സംഗീതം) താളത്തിൽ അരമാത്രക്കാലം;
- ചൊരിയൽ;
- എല്ലിന്റെ മുഴ, വലിയ എല്ല്;
- വേദമന്ത്രങ്ങൾ നന്നാലു പാദങ്ങളായി ഉറക്കെ ഉച്ചരിക്കൽ (നമ്പൂരി ഭാഷ); (പ്ര.) കൊട്ടും ഘോഷവും = ആർഭാറ്റ, ആഘോഷം. കൊട്ടിനുതക്ക താലം = ചേരേണ്ട വിധത്തിലുള്ള ചേർച്ച