കൊട്ടുക
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
ക്രിയ
തിരുത്തുകകൊട്ടുക
- ഏതെങ്കിലും വസ്തുവിൽ തട്ടി ശബ്ദമുണ്ടാക്കുക, തട്ടുക;
- ചെണ്ട, തകിൽ, മദ്ദളം മുതലായ വാദ്യങ്ങളിൽ തട്റ്റി ശബ്ദമുണ്ടാകുക;
- കൈകൾ തമ്മിൽ അറ്റിച്ചു ശബ്ദമുണ്ടാക്കുക;
- വിരൽ മുഷ്ടി വറ്റി മുതലായവകൊണ്ടു തലയ്ക്കോ മറ്റോ ഇടിക്കുക, കിഴുക്കുക;
- കളിമണ്ണ് ഉരുട്റ്റിയെടുത്തുവച്ചു മുട്ടികൊണ്ടു തട്ടി രൂപം കൊടുക്കുക, മെനയുക;
- കള്ള് ഊറിവരുന്നതിനു തെങ്ങിന്റെ കൂമ്പിൽ ഒരു പ്രത്യേകതരം ദണ്ഡു (മ്ലാങ്കാൽ) കൊൻടടിച്ചു പതം വരുത്തുക;
- ഒന്നായി ചൊരിയുക, നിറഞ്ഞ ചാക്കോ കുട്ടയോ മറ്റോ കമഴ്ത്തി തട്ടുക;
- ഇറ്റിറ്റു വീഴിക്കുക;
- ക്ഷുദ്രജന്തുക്കൾ കുത്തുക (കടന്നൽ, തേൾ എന്നിവപോലെ). (പ്ര.) കൊട്ടിഘോഷിക്കുക = ഉച്ചത്തിൽ പ്രഖ്യാപിക്കുക (മുരശടിച്ചു വിളംബരം ചെയ്തുവന്ന പതിവിൽ നിന്ന്). കൊട്ടിച്ചൊരിയുക = കുടഞ്ഞിടുക;
- ധാരാളമായി ചൊരിയുക, കോരിച്ചൊരിയുക, കൊട്ടിച്ചൊരിയുന്ന മഴ; കൊട്ടിത്തരിക്കുക = ശബ്ദമുണ്ടാകത്തക്കവണ്ണം ഊക്കോടെ വലിച്ചടയ്ക്കുക (വാതിൽ എന്നപോലെ); കൊട്ടുന്ന താളത്തിനു തുള്ളുക = അന്യർ പറയുന്നതു ഗുണദോഷചിന്തകൂടാതെ അനുസരിക്കുക