ചുമൽ
മലയാളം
തിരുത്തുകനാമം
തിരുത്തുകചുമൽ
- തോൾ;
- ഉപരിഭാഗം (പർവതത്തിന്റെയും മറ്റും). (പ്ര.) ചുമലുകൊടുക്കുക = സഹായിക്കുക. ചുമലുമാറുക = ഭാരം മറ്റൊരാളെ ഏൽപ്പിക്കുക, ഒരു തോളിൽനിന്നു മറ്റേ തോളിലേക്ക് മാറ്റുക. ചുമലൊത്തുനിൽക്കുക = ഐകമത്യത്തോടെ പെരുമാറുക. ചുമലിലിരുന്ന് ചെവിതിന്നുക = സ്നേഹം ഭാവിച്ച് അടുത്തുകൂടി ചതിക്കുക. ചുമലിലിരുന്ന് ചെവികടിക്കുക = അടുത്തുകൂടി അന്യരെപ്പറ്റി നുണപറഞ്ഞ് വിരോധികളാക്കുക