തരക്
മലയാളം
തിരുത്തുകനാമം
തിരുത്തുകതരക്
- ഒരിനം തീരുവ (വ്യാപാരികള് നാടുവാഴിക്ക് കൊടുക്കേണ്ടത്);
- കല്പന, തിരുവെഴുത്ത്, തീട്ടൂരം;
- വില്പന കൊടുക്കല്വാങ്ങല് തുടങ്ങിയവ നടത്തുമ്പോള് ഇടനിലക്കാരന് കൊടുക്കുന്ന പ്രതിഫലം, ഇടനിലക്കാരന്റെ തൊഴില്;
- ജന്മികളുടെയും മറ്റും പക്കല്നിന്നുവാങ്ങുന്ന കുഴിക്കാണം പാട്ടം മുതലായവയെ കുറിക്കുന്ന പ്രമാണം;
- തുലാസ്സ്;
- ഒരുമാതിരി ചങ്ങഴി. (പ്ര) തരകുകാരൻ = തരകുവാങ്ങുന്നവൻ, ദല്ലാള്. തരകുപറയുക = കച്ചവടത്തില് ഇടനിലക്കാരനായിനിന്ന് വിലപറയുക;
- മധ്യസ്ഥം പറയുക. തരകുയാപന = തരകുപിരിക്കല്;
- വ്യാപാരികളില്നിന്നും രാജാവ് ഈടാക്കുന്ന കരം. തരകുവാണിഭം = ഇടനിലക്കാരൻ വഴിക്കുള്ള കച്ചവടം
- ഒരിനം അമ്പ് (ചൂരല്കൊണ്ടുണ്ടാക്കിയത്)