പന്തൽ
മലയാളം
തിരുത്തുകനാമം
തിരുത്തുകപന്തൽ
- തത്കാലത്തേയ്ക്കു കെട്ടിയുണ്ടാക്കുന്ന പുര (ചുമരില്ലാതെ കാൽനാട്ടി നിർമിക്കുന്നത്. ചരിവില്ലാത്ത മേൽക്കൂരയുള്ളതിനെ കുറിക്കാൻ അധികം പ്രയോഗം);
- വഴിയാത്രക്കാർക്കു വിശ്രമിക്കാനും വെള്ളം കുടിക്കാനും സൗകര്യമുള്ള ഓലക്കൂരയുള്ള താവളം, തണ്ണീർപ്പന്തൽ;
- ധാന്യപ്പുര, പണ്ടകശാല. (പ്രയോഗത്തിൽ) പന്തലിടുക = പന്തലുണ്ടാക്കുക. പന്തൽ മാടുക = പന്തലുണ്ടാക്കുക;
- സദ്യകഴിഞ്ഞ് അടുത്ത പന്തിക്കു മുമ്പായി പന്തൽ വൃത്തിയാക്കുക. പന്തലും പന്തിയും = വിവാഹാദികൾക്കുവേണ്ട ഒരുക്കം. പന്തലും പന്തിയും വിലക്കുക = ജാതിഭ്രഷ്ടു കൽപിക്കുക
നാമം
തിരുത്തുകപന്തൽ