വിക്കിനിഘണ്ടു:സ്വാഗതം, നവാഗതരെ
നമസ്കാരം, സ്വാഗതം! ലോകത്തിന്റെ പല കോണുകളിൽനിന്നുമുള്ള വ്യക്തികൾ സഹകരിച്ച് സൃഷ്ടിക്കുന്ന ഒരു ബഹുഭാഷാ, സ്വതന്ത്ര നിഘണ്ടുവും പര്യായശേഖരവും ആണ് വിക്കിനിഘണ്ടു. ഇതിലെ നിർവചനങ്ങളും മറ്റു താളുകളും ആർക്കുവേണമെങ്കിലും തിരുത്താവുന്നതാണ് !
2004 ഓഗസ്റ്റിൽ വിക്കിനിഘണ്ടു ആരംഭിച്ചതുമുതൽ ഇന്നുവരെ 1,31,288 നിർവചനങ്ങൾ വിക്കിനിഘണ്ടുവിൽ ചേർക്കപ്പെട്ടിട്ടുണ്ട്. ഈ സംഖ്യ വർധിച്ചുകൊണ്ടേയുമിരിക്കുന്നു.
വിക്കിനിഘണ്ടുവിൽ തിരുത്തലുകൾ നടത്താൻ
തിരുത്തുകഈ പ്രസ്ഥാനം രൂപപ്പെടുത്താൻ നിതാന്തമായി പരിശ്രമിക്കുന്നത് താങ്കളെപ്പോലുള്ള സാധാരണ വ്യക്തികളാണ്. താങ്കൾ ഇത് വായിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ മറ്റാരെങ്കിലും വിക്കിനിഘണ്ടുവിലെ ഏതെങ്കിലും താൾ തിരുത്താൻ ശ്രമിക്കുകയാവാം. ഭാഷാപരമായി അറിവുള്ള ധാരാളം വ്യക്തികൾ ഈ പദ്ധതിയിൽ ഇപ്പോൾത്തന്നെ സഹകരിക്കുന്നുണ്ടെന്നിരിക്കിലും, ആരുടെ ഏതു എളിയ പരിശ്രമവും വിക്കിനിഘൺടുവിന് അമൂല്യമായ മുതൽക്കൂട്ടായിരിക്കും !
സംഭാവനകൾ നൽകാൻ ലോഗിൻ ചെയ്യേണ്ട ആവശ്യമില്ലെന്നിരിക്കിലും പ്രസ്ഥാനത്തിന്റെ സുഗമമായ നടത്തിപ്പിനായി ഞങ്ങൾ ആഗ്രഹിക്കുന്നത് താങ്കൾ ലോഗിൻ ചെയ്തശേഷം മാത്രം തിരുത്തലുകൾ നടത്തണം എന്നതാണ്. (മാത്രവുമല്ല ലോഗിൻ ചെയ്താൽ താങ്കളുടെ കമ്പ്യൂട്ടറിന്റെ IP വിലാസം പ്രസ്തുത താളിന്റെ തിരുത്തൽ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടാതിരിക്കപ്പെടുകയും ചെയ്യും.)
താങ്കൾക്ക് വിക്കിനിഘണ്ടുപ്രസ്ഥാനത്തിലേക്ക് ഉടൻതന്നെ എടുത്തുചാടാവുന്നതാണ് ! തുടക്കത്തിൽ, ഒരു നിർവചനം ചേർക്കുകയോ, ഏതെങ്കിലും വാക്കിന്റെ നിർവചനങ്ങളിൽ ഉദാഹരണ വാചകങ്ങൾ ചേർക്കുകയോ, നിർവചനം വൃത്തിയാക്കുകയോ നിർവചനങ്ങൾ വിഭാഗീകരിക്കുകയോ ചെയ്തു സഹകരിക്കാവുന്നതാണ്. ഒരു നിർവചനം ഇല്ലാത്ത പുതിയ താൾ തുടങ്ങുകയും ചെയ്യാവുന്നതാണ്. തിരുത്താൻ ശങ്കിച്ചുനിൽക്കാതെ ധൈര്യമായി തിരുത്തൂന്നേ..!
ഇങ്ങനെയൊക്കെയായാൽ സമ്പൂർണ്ണ അരാജകത്വമാവില്ലേ ഫലം എന്നൊരു സംശയം തോന്നാം.. ഒരു പരിധിവരെ അതു ശരിയുമാണ്! പക്ഷേ ഞങ്ങളുടെ നീരീക്ഷണമനുസരിച്ച് മിക്കവരും സഹായകരമായ തിരുത്തലുകൾ വരുത്താൽ ആഗ്രഹിക്കുന്നവരാണ്. എല്ലാ മാറ്റങ്ങളുടെയും രേഖകൾ സൂക്ഷിക്കുന്നു, അതിനാൽ മോശം തിരുത്തലുകൾ മറ്റു ഉപയോക്താക്കൾക്ക് ശരിയാക്കാവുന്നതേയുള്ളൂ.
ഒരു തുടക്കത്തിന് താങ്കൾക്ക് ഇടത്തുവശത്തുകാണുന്ന "പുതിയ മാറ്റങ്ങൾ" അല്ലെങ്കിൽ "ഓട്ടപ്രദക്ഷിണം" എന്നിങ്ങനെയുള്ള കണ്ണികൾ നോക്കി എന്തുതരം താളുകളാണ് വിക്കിനിഘണ്ടുവിൽ ഉള്ളതെന്നതിനെക്കുറിച്ച് മനസ്സിലാക്കാൻ കഴിയും. എല്ലാ താളുകളുടെയും പട്ടിക കാണാൻ Special:Allpages എന്ന കണ്ണി ഞെക്കുക (മലയാളവും ഇംഗ്ലീഷും ഒഴിച്ചുള്ള ഭാഷകളിലെ വാക്കുകളെക്കുറിച്ച് എന്തുമാത്രം നിർവചനങ്ങൾ ഇപ്പോൾത്തന്നെ നിലവിലുണ്ടെന്നതിനെക്കുറിച്ച് നിങ്ങൾ ഒരുപക്ഷേ ആശ്ചര്യപ്പെട്ടേക്കാം!)
പതിവുകളും ആചാര്യമര്യാദകളും
തിരുത്തുകവിക്കിനിഘണ്ടുവിന്റെ സഹോദരസംരംഭമായ വിക്കിപീഡിയയിൽ രൂപപ്പെട്ട പല നയങ്ങളിലുംനിന്ന് കടമെടുതത്ത ചില സാംസ്കാരികമര്യാദകൾ ഇവിടെ പാലിക്കാൻ ഏറ്റം ശ്രദ്ധിക്കണം:
- നാം അനാവശ്യമായി സംവാദത്തിലേർപ്പെടരുത്. ഇത് ഒരു സംവാദവേദിയല്ല. ഇവിടെ ശിഷ്ടാചാരപരവും യുക്തിസഹജവുമായ ചർച്ചകൾക്കു ശേഷം നാം ഒരു രചന എങ്ങനെ ഭാവി വായനക്കാർക്കുവേണ്ടി കൃത്യവ്യും നിഷ്പക്ഷവും ആയി ചുരുക്കത്തിൽ വിവരിക്കാം എന്നതിനെക്കുറിച്ച് ഒരു സമവായത്തിൽ എത്തിച്ചേരാൻ ശ്രമിക്കുന്നു.
- നാം നിർവചനങ്ങൾ കഴിവതും നിഷ്പക്ഷമായി എഴുതുവാൻ ശ്രമിക്കുന്നു - വിവാദപരമായ കാര്യങ്ങളിലുൾപ്പെടെ. എന്നുവച്ചാൽ പ്രസ്തുത നിർവചനങ്ങൾ യാതൊരുവിധ സ്വാർത്ഥ പ്രബോധനങ്ങൾക്കും ഉള്ള ഉപകരണങ്ങളായി ഭവിക്കരുത്.
- ഇത് ഒരു നിഘണ്ടു ആണെന്നോർമ്മിക്കുക, എന്നുവച്ചാൽ വിക്കിനിഘണ്ടു ചിലതൊക്കെയല്ല.
- ഏതെങ്കിലും അവസരത്തിൽ, താങ്കൾക്ക് മറ്റാരുടെയെങ്കിലും സൃഷ്ടിയിൽ മാറ്റം വരുത്താൻ ഒരു സന്ദേഹം അനുഭവപ്പെടുകയും പ്രസ്തുത ശങ്ക അല്ലെങ്കിൽ ചോദ്യം വിക്കിസമൂഹത്തോട് ഉന്നയിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നെങ്കിൽ പ്രസ്തുത താളിന്റെ സംവാദം താളിൽ അത് രേഖപ്പെടുത്താവുന്നതാണ് (മുകളിലുള്ള "സംവാദം" എന്ന ടാബിൽ ഞെക്കുക). വീണ്ടും, സംവാദങ്ങൾ നാം കഴിവതും ഒഴിവാക്കാൻ ശ്രമിക്കുന്നു.
വിശദവിവരങ്ങൾക്ക് താഴെയുള്ള "കൂടുതൽ വിവരങ്ങൾക്ക്" എന്ന ഉപവിഭാഗത്തിൽ നിരത്തിയിരിക്കുന്ന കണ്ണികൾ ഉപകരിക്കും.
ആർക്കും തിരുത്താവുന്നു എന്ന കാരണത്താൽ വിക്കിനിഘണ്ടുവിനെ താങ്കൾ ഒരു താഴ്ന്ന ഗുണമേന്മയുള്ള ഉല്പ്പന്നമായി കരുതിയേക്കാം. എന്നാൽ വാസ്തവം മറിച്ചാണ്. ഇത് ആർക്കും തിരുത്താൻ കഴിയുന്ന ഒന്നായതിനാൽ നിർവചനങ്ങൾ വളരെ ഗുണമേന്മയുള്ളതും അനുദിനം മെച്ചമേറിയതും ആക്കാൻ സാധിക്കുന്നു. തെറ്റുകൾ ആവട്ടെ പൊതുവേ അത്ര ഗൗരവമേറിയതുമല്ല. എന്നാൽ ഒട്ടും തന്നെ അറിയാത്ത വിഷയത്തെക്കുറിച്ച് തിരുത്തൽ നടത്താൽ ശ്രമിക്കാതിരിക്കുക! താങ്കൾക്ക് എല്ലാ ആശംസകളും.
കൂടുതൽ വിവരങ്ങൾക്ക്
തിരുത്തുകകൂടുതൽ വിവരങ്ങൾക്ക്:
- വിക്കിനിഘണ്ടുവിൽ മേയുന്നതെങ്ങനെ
- മലയാളത്തിലെഴുതാൻ (മലയാളം ടൈപ്പു ചെയ്യാൻ ഉപയോഗിക്കുന്ന മൊഴി സ്കീമിന്റെ ചിത്രം വലതു വശത്ത് കാണാം.)
- എങ്ങിനെ പുതിയ താൾ തുടങ്ങാം
- ഒരു താൾ തിരുത്തുന്നതെങ്ങനെ
- സഹായ താളുകൾ
- വീഡിയോ പരിശീലനം
- പതിവു ചോദ്യങ്ങൾ (FAQ)
വിക്കിനിഘണ്ടുവിലെ നയങ്ങളെയും മാർഗ്ഗരേഖകളെയുംകുറിച്ച് കൂടുതൽ വിവരങ്ങൾക്ക് വിഭാഗം:വിക്കിനിഘണ്ടുവിലെ നയങ്ങളും മാർഗ്ഗരേഖകളും എന്ന താൾ ശ്രദ്ധിക്കുക.