ഉത്തരായനം പോരേ? --Vssun (സംവാദം) 05:08, 12 മേയ് 2012 (UTC)Reply

സംസ്കൃതത്തിൽ 'ണത്വവിധാനം' എന്ന നിയമങ്ങൾ അനുസരിച്ച് ചില ശബ്ദച്ചേരുവകളിൽ 'ന'യ്ക്കു പകരം 'ണ' ആവാം / ആവണം. ഉത്തരായണം, ഉത്തരായനം രണ്ടും ശരിയാണു്. രാമായനവും സീതായണവും ദക്ഷിണായണവും നാരായനനും തെറ്റും.

ണത്വവിധാനത്തെക്കുറിച്ചുള്ള വാർത്തികങ്ങൾ സംസ്കൃതത്തിലാണെങ്കിലും, മലയാളവാക്കുകൾക്കും സംസ്കൃത തത്സമങ്ങൾക്കും ഇതേ നിയമം സാധുവായിരിക്കും. ഉദാ: അരണാട്ടുകര (അര+നാട് + കര), എറണാകുളം, അനുനയം, പരിണയം, പ്രണയം, വിനയം., കാരണം തുടങ്ങിയവ. പക്ഷേ ശുദ്ധദ്രാവിഡപദങ്ങളിൽ -വേണം എന്നു ചേർക്കുന്ന കാണണം, തരണം തുടങ്ങിയ പ്രയോഗങ്ങൾ ഇതിൽ പെടില്ല.

ണത്വവിധാനത്തിന്റെ സാമാന്യനിയമങ്ങൾ താഴെക്കൊടുക്കുന്നു: (ഇതിനെക്കുറിച്ച് ഒരു വിക്കിലേഖനം ആരെങ്കിലും എഴുതട്ടെ ;) ).


.

ണത്വവിധാനം
നിമിത്തംമദ്ധ്യവർത്തി
വർണ്ണം
സന്ധിഫലംകുറിപ്പ്
ഒന്നാം ഗണം
1തൃ+ നാംതൃണാംനകാരത്തിനു നേരേ മുമ്പിൽ രേഫം, ര, റ, ഷ, ഋ, അനുസ്വാരം ഇവയിൽ ഏതെങ്കിലും നിമിത്തവർണ്ണങ്ങൾ വന്നാൽ ണത്വം സംഭവിക്കും
2ചതുർ + നാംചതുർണാം
3എറനാ+കുളംഎറണാകുളം
4കൃഷ് + നൻകൃഷ്ണൻ
5ഋ, ഷവൃക്ഷാ+ നാംവൃക്ഷാണാം
രണ്ടാം ഗണം
6വ,ഏഗർവേ+നഗർവേണനിമിത്തത്തിനും നകാരത്തിനും ഇടയിൽ സ്വരമോ, കവർഗ്ഗമോ, പ വർഗ്ഗമോ, ഹ, യ, വ, അം ഇവയിലൊന്നോ ഒരിക്കലോ അതിൽ കൂടുതലോ വന്നാൽ ണത്വം സംഭവിക്കും
7വ,ഇരവി + നാരവിണാ
8ഇന്ദ്രേ + നഇന്ദ്രേണ
9ഹരി + നാം ഹരീണാം
10ഉ,ഏപുരുഷേ + നപുരുഷേണ
11ദീർഘേ + നദീർഘേണ
12ഭ,ഉപ്രഭു + നാപ്രഭുണാ
13ഗ,മ,ഏദുർഗമേ + നദുർഗമേണ
14വദരി + വനംവദരീവണം
15രാമ +അയനംരാമായണം
16ഉത്തര + അയനംഉത്തരായണം
17ആऽനാരാ + അയനൻനാരായണൻ
18ഹ,മ്ബ്രാഹ്മ + അനൻബ്രാഹ്മണൻ
മൂന്നാം ഗണം
19മ്രാമേ + നരാമേനനിമിത്തം ഉണ്ടെങ്കിലും ഇടയിൽ ശ, ഷ, ണ,ജ,ല,ച ഇതിൽ ഏതെങ്കിലും ഒരു വർണ്ണം വന്നിരിക്കുന്നു. അതിനാൽ ണത്വം സംഭവിക്കില്ല.
20നരേശേ+ നനരേശേന
21കർണേ + നകർണേന
22വർണേ + നവർണേന
23മഹാരാജേ+നമഹാരാജേന
24മാരീചേ + നമാരീചേന
നാലാം ഗണം
25നിമിത്തം ഇല്ലഹലേ + നഹലേനനിമിത്തവർണ്ണങ്ങൾ ഒന്നുമില്ലാത്തതിനാൽ ണത്വം സംഭവിക്കില്ല.
26നിമിത്തം ഇല്ലദേവാ + നാംദേവാനാം
27നിമിത്തം ഇല്ലഭോജനേ + നഭോജനേന
28നിമിത്തം ഇല്ലപാണ്ഡവാ+ നാംപാണ്ഡവാനാം
29നിമിത്തം ഇല്ലബാലേ + നബാലേന
സാമാന്യമായി പറഞ്ഞാൽ, ഒരു വാക്കിൽ എവിടെയെങ്കിലും ഋകാരം, രേഫം, രകാരം, റകാരം, ഷകാരം, അനുസ്വാരം ഇവയിൽ ഏതെങ്കിലും വരികയും അതിനുശേഷം സ്വരങ്ങൾ, കവർഗ്ഗം, പവർഗ്ഗം, ഹ,യ,വ ഇവയിൽ ഏതെങ്കിലും വരാതിരിക്കുകയും ചെയ്താൽ തുടർന്നുവരുന്ന 'ന'കാരം 'ണ'കാരമായി മാറും.

ViswaPrabha (വിശ്വപ്രഭ) (സംവാദം) 10:33, 12 മേയ് 2012 (UTC)Reply

നിലവിൽ w:ണത്വവിധാനം എന്നൊരു ലേഖനമുണ്ട്. --Vssun (സംവാദം) 06:22, 13 മേയ് 2012 (UTC)Reply

അച്ചായോ! എനിക്കു വയ്യ! ഈ മലയാളം വിക്കിപീഡിയയെക്കൊണ്ടു തോറ്റു! :) ViswaPrabha (വിശ്വപ്രഭ) (സംവാദം) 06:40, 13 മേയ് 2012 (UTC)Reply

"https://ml.wiktionary.org/w/index.php?title=സംവാദം:അയനദ്വയം&oldid=282693" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അയനദ്വയം" താളിലേക്ക് മടങ്ങുക.