അറുക്കുക
മലയാളം
തിരുത്തുകക്രിയ
തിരുത്തുകഅറുക്കുക
- ഖണ്ഡിക്കുക, ഛേദിക്കുക;
- അവസാനിപ്പിക്കുക, ഒടുക്കുക, നശിപ്പിക്കുക, മുടിക്കുക;
- കൊയ്യുക;
- പറിച്ചെടുക്കുക, ഇറുത്തെടുക്കുക;
- വാൾകൊണ്ടു തടിപിളർക്കുക;
- അറുത്തുകൊല്ലുക, വെട്ടിക്കൊല്ലുക. അറുക്കാൻ നൂറുകൊടുത്താളും പോറ്റാൻ ഒന്നിനെ കൊടുക്കരുതോ (പഴഞ്ചൊല്ല്);
- തടികൊണ്ടുള്ള അച്ച് ഉപയോഗിച്ച് ഇഷ്ടിക ഉണ്ടാക്കുക, കട്ട അറുക്കുക