- പദോൽപ്പത്തി: എരിയുക
എരി
- എരിയുന്ന, ഉദാ: എരികനൽ, എരികൊള്ളി, എരിതീയ്, എരിവെയിൽ ഇത്യാദി (സമാസത്തിൽ)
എരി
- മുളകും മറ്റും വായിലിട്ടു ചവച്ചാൽ ഉണ്ടാകുന്ന രസം, എരിവുള്ള സാധനം, ഉദാ: എരിയുള്ള കൂട്ടാൻ, എരിയും പുളിയും;
- ഉഷ്ണം;
- കത്തൽ, ജ്വലനം;
- അഗ്നി;
- ദുശ്ശാഠ്യം, വാശി, ദുർവാശി. (പ്ര.) എരികേറ്റുക = ഉത്സാഹിപ്പിക്കുക, നുണപറഞ്ഞ് അടിപിടിക്കും മറ്റും പ്രേരിപ്പിക്കുക, ചൊടിപ്പിക്കുക;
- വാൽനക്ഷത്രം