മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

കന്നി

പദോൽപ്പത്തി: <(സംസ്കൃതം) കന്യാ
  1. കന്യക; (പ്ര.) കന്നി അഴിയൽ = കന്യാത്വം അവസാനിക്കൽ, കല്യാണം കഴിക്കൽ; കന്നി കുളിപ്പ് = ഋതുവാകൽ;
  2. മലയാളവർഷത്തിൽ (കൊല്ലവർഷത്തിൽ) രണ്ടാമത്തെ (മലബാർ പ്രദേശത്ത് ഒന്നാമത്തെ) മാസം, കന്യാരാശിയിൽ സൂര്യൻ നിൽക്കുന്ന കാലം; (പ്ര.) കന്നികാച്ചൽ, കന്നിവെറി, കന്നിത്തെളിവ് = കന്നിമാസത്തെ വെയിൽ (കടുത്ത ചൂടുള്ളതെന്നു പ്രസിദ്ധം);
  3. (ജ്യോ.) ആറാം രാശി (ചിഹ്നം കന്യക ആകയാൽ);
  4. (വിശേഷണമായി) ആദ്യത്തെ കന്നിക്കെട്ട് = ശബരിമലയ്ക്കു ആദ്യമായി പോകുമ്പോൾ നിറയ്ക്കുന്ന കെട്ട്;
  5. ആദ്യവിവാഹം;
  6. കന്യാമറിയം;
  7. കന്യാകുമാരി
"https://ml.wiktionary.org/w/index.php?title=കന്നി&oldid=552691" എന്ന താളിൽനിന്ന് ശേഖരിച്ചത്