ഉച്ചാരണം

തിരുത്തുക

കെട്ട്

പദോൽപ്പത്തി: <കെട്ടുക
  1. ചരടോ കയറോ മറ്റോ കൊണ്ട് കൂട്ടിപ്പിണച്ചുമുറുക്കൽ, ബന്ധനം;
  2. കെട്ടിയുണ്ടാക്കിയത്, ഒന്നിച്ചുചേർത്തുകെട്ടിയത്, ഭാണ്ഡം;
  3. ക്ലിപ്തമായ എണ്ണമോ തൂക്കമോ വരുന്ന സാധനങ്ങൾ ഒരുമിച്ചു കെട്ടിയുണ്ടാക്കിയത്;
  4. (ശബരിമല) തീർഥാടകർ പൂജാസാധനങ്ങളും മറ്റും കൊണ്ടുപോകുന്നതിനുവേണ്ടി തയ്യാറാക്കുന്ന ഭാണ്ഡം;
  5. ചരടുപോലുള്ള വസ്തുക്കളുടെ അറ്റങ്ങൾ തമ്മിൽപ്പിണച്ച് വലിച്ചുമുറുക്കുമ്പോളുണ്ടാകുന്ന മുഴ;
  6. ശരീരാവയവങ്ങളോ മറ്റോ സംരക്ഷിക്കുന്നതിനോ ആച്ഛാദനം ചെയ്യുന്നതിനോ വേണ്ടി തുണി മുതലായവ ചുറ്റിയുണ്ടാക്കുന്ന ആവരണം, ഉദാ. തലക്കെട്ട്, ഉടുത്തുകെട്ട്;
  7. തമ്മിൽപിണഞ്ഞുകിടക്കുന്ന വസ്തുക്കൾ, കുരുക്ക്. ഉദാ. വള്ളിക്കെട്ട്;
  8. ലൗകികബന്ധം;
  9. വിവാഹം, ദാമ്പത്യജീവിതം. ഉദാ. പള്ളിക്കെട്ട്;
  10. കല്ല് മുതലായവകൊണ്ട് പണിതുണ്ടാക്കുന്നത്, മതിൽ, ഗൃഹത്തിന്റെ ഒരു ഭാഗം, ഗൃഹം, ഉദാ. അണക്കെട്ട്, നാലുകെട്ട്;
  11. ചിലക്ഷേത്രങ്ങളിലും മറ്റും നടത്തുന്ന ഒരു വഴിപാട് (കാള, കുതിര, തേര്. മുതലായവയുടെ ആകൃതി കെട്ടിയുണ്ടാക്കി വഹിച്ചുകൊണ്ട് വാദ്യഘോഷങ്ങളോടെ നൃത്തം ചെയ്തു ക്ഷേത്രത്തിനു വലം വയ്ക്കൽ)
"https://ml.wiktionary.org/w/index.php?title=കെട്ട്&oldid=552956" എന്ന താളിൽനിന്ന് ശേഖരിച്ചത്