ഉച്ചാരണം

തിരുത്തുക

കമ്പം

പദോൽപ്പത്തി: (പ്രാകൃതം) ഖംഭ < (സംസ്കൃതം) സ്തംഭ
  1. തൂണ്, സ്തംഭം;
  2. വിളക്കിന്തണ്ട്, താരത. കമ്പവിളക്ക്;
  3. കഴ, ഞാണിന്മേൽ വിളക്കു നിറുത്തുന്ന തൂണ്;
  4. വെടിക്കെട്ടിനുള്ള തൂണ്;
  5. വെടിക്കെട്ട്;
  6. ഒരു ധാന്യം, ചെന്തിന;
  7. വടം, കയറ്, താരത. കമ്പ

കമ്പം

പദോൽപ്പത്തി: (സംസ്കൃതം) കമ്പ
  1. പുരപണിയിൽ ഭിത്തിയുടെവശത്തു ചെയ്യുന്ന ഒരു അലങ്കാരപ്പണി ( അർഥത്തിൽ കമ്പ, കമ്പ് എന്നും രൂപങ്ങൾ)

കമ്പം

പദോൽപ്പത്തി: (സംസ്കൃതം) കമ്പ <കമ്പ്
  1. ഇളക്കം, വിറയൽ;
  2. ഭയം, സംഭ്രമം;
  3. അസംബന്ധം;
  4. ഭൂമികുലുക്കം, (പ്ര.)

കമ്പം

  1. അത്യധികമായ താത്പര്യം, ഭ്രമം;
  2. കമ്പം പിടിക്കുക = പരിഭ്രമിക്കുക, കൊതിപിടിപ്പിക്കുക, ഭ്രമം ഉണ്ടാക്കുക
"https://ml.wiktionary.org/w/index.php?title=കമ്പം&oldid=550602" എന്ന താളിൽനിന്ന് ശേഖരിച്ചത്