കമ്പി
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
ധാതുരൂപം
തിരുത്തുകനാമം
തിരുത്തുകകമ്പി
- നൂലുപോലെനീട്ടിയ ലോഹം, ഉദാ. തപാൽക്കമ്പി, എലക്റ്റ്രിക് കമ്പി;
- കമ്പുപോലെ വണ്ണംകുറഞ്ഞുനീണ്ടുരുണ്ട ലോഹക്കട്ടി, ഉദാ. ജനൽക്കമ്പി, കമ്പിവടി;
- വീണ, തംബുരു മുതലായവയുടെ തന്ത്രി;
- കമ്പിക്കടുക്കൻ, ഒരു കർണാഭരണം, (പ്ര.) കമ്പി അലിക്കത്ത് = മുസ്ലീംസ്ത്രീകളുടെ ഒരു കർണാഭരണം;
- കമ്പിത്തായം, ഒരുവക ചൂതു (പകിട) കളി;
- കമ്പിത്തായം കളിക്കുമ്പോൾ രണ്ടു ചുക്കിണിയും ഒറ്റയായി വീഴൽ;
- അരശ്പറയുന്ന കരുവിന്റെ കാല് ദേവനും തേരിനും ഒരുപോലെ ബാധിക്കുന്ന സ്ഥിതി, ഉദാ. ഇഷ്ടരശുകമ്പി, കുത്തിയരശു കമ്പി;
- കമ്പിത്തപാൽ, അതുവഴി അയയ്ക്കുന്ന സന്ദേശം, ഉദാ. കമ്പിയടിക്കുക;
- ചതിവ്, വഞ്ചന;
- (സംഗീതം) ഒരു വാദ്യോപകരണം, (പ്ര.) കമ്പിനീട്ടുക = കടന്നുകളയുക, കമ്പിപിണയുക = അബദ്ധത്തിൽച്ചാടുക.