കളി
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
ധാതുരൂപം
തിരുത്തുകനാമം
തിരുത്തുകകളി
- ഉല്ലാസത്തിനോ ആരോഗ്യത്തിനോ വേണ്ടി ഒറ്റയ്ക്കോ കൂട്ടായോ ഉപകരണങ്ങളോടുകൂടിയോ കൂടാതെയോ നടത്തുന്ന പ്രവർത്തനം, വിനോദം;
- നേരമ്പോക്ക്, തമാശ. കണ്ടെങ്കിൽ കളി കണ്ടില്ലെങ്കിൽകാര്യം (പഴഞ്ചൊല്ല്). (പ്ര) കളിയാക്കുക = പരിഹസിക്കുക, തമാശപറഞ്ഞ് ക്ഷീണിപ്പിക്കുക. കളിയാടുക = കളിക്കുക;
- വിലസുക, പ്രകാശിക്കുക;
- ചിലക്ഷേത്രങ്ങളിലെ ഉത്സവങ്ങളോടനുബന്ധിച്ച് നടത്തുന്ന കായിക വിനോദം;
- കഥകളി സംഘക്കളി നാടകം തുള്ളൽ മുതലായ പല ദൃശ്യരൂപങ്ങൾക്കു പൊതുവായിപ്പറയുന്ന പേര്;
- മലബാറിലെ ഗ്രാമങ്ങളിൽ ഗ്രാമദേവതകളുടെ പ്രീതിക്കായിനടത്തുന്ന ഉത്സവം;
- ആഹ്ലാദം, സന്തോഷം;
- സമൃദ്ധി, അമിതമായ വർധന. ഉദാ: പണത്തിന്റെ കളി;
- സംശയം;
- ആനയുടെ മദം
നാമം
തിരുത്തുകകളി
- ചെളി, പശിമയുള്ള മണ്ണ്;
- കുമ്മായം കലക്കിയത്;
- കുഴമ്പ്, കൂട്ട്, ലേപനദ്രവ്യം;
- ചാറ്, പഴച്ചാറ്;
- അടയ്ക്കാക്കളി, പൈങ്ങ (ഈളയ അടയ്ക്ക) പൊളിച്ചു വെള്ളത്തിലിട്ടു വേവിച്ച് ഊറ്റിയെടുത്ത വെള്ളം വീണ്ടും തിളപ്പിച്ചു കുറുക്കിയെടുക്കുന്നത്, അടയ്ക്ക തിളപ്പിച്ചശേഷം കിട്ടുന്ന ഊറൽ;
- പഞ്ഞപ്പുല്ലുമാവു കുഴച്ചുണ്ടാക്കുന്ന ഒരുതരം പലഹാരം, മലവർഗക്കാരുടെ ഇടയിൽ പ്രചാരമുള്ളത്;
- കറ;
- കഞ്ഞി;
- മദ്യം;
- തേൻ