കള്ളൻ
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകകള്ളൻ
- കള്ളംപറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നവൻ, കക്കുന്നവൻ, മോഷ്ടാവ്. കള്ളനും ശിപായിയും കളി = കുട്ടികളുടെ ഒരു കളി. കള്ളനെ കാവൽ ഏൽപ്പിക്കുക (പഴഞ്ചൊല്ല്);
- വഞ്ചകൻ, ചതിയൻ, കൗശലക്കാരൻ;
- ജോലിചെയ്യുന്നതിൽ സൂത്രമോ മടിയോ കാണിക്കുന്നവൻ. ഉദാ: വേലക്കള്ളൻ;
- താക്കോൽകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നീക്കത്തക്കവണ്ണം താഴിൽ ഘടിപ്പിക്കുന്ന ലോഹക്കഷണം;
- തോക്കിന്റെ കാഞ്ചിയെ നിയന്ത്രിക്കുന്ന ഒരു ഉപകരണം, അതിന്റെ ചലനംകൊണ്ട് വെടിപൊട്ടുന്നതിനെ നിയന്ത്രിക്കാം. ഉദാ: കള്ളനില്ലാത്തോക്ക്;
- വ്യാജവസ്തു;
- ഒരിനം സ്രാവ്;
- പരുവിന്റെയും ചിരങ്ങിന്റെയും അകത്ത് പഴുപ്പ് കല്ലിച്ച് ആണിപോലുണ്ടാകുന്നത്;
- വറുക്കുകയോ പുഴുങ്ങുകയോ ചെയ്യുമ്പോൾ വേകാതെകിടക്കുന്ന ധാന്യമണി