കാട്
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകകാട്
- ധാരാളം മരങ്ങളും ലതകളും ചെടികളും തിങ്ങിവളർന്നുനിൽക്കുന്ന സ്ഥലം, പക്ഷിമൃഗാദികൾ അധിവസിക്കുന്നപ്രദേശം. (പ്ര) കൊടുങ്കാട് = വലിയകാട്. കുറ്റിക്കാട് = അധികംപൊങ്ങിവളരാത്ത വൃക്ഷങ്ങളും ചെടികളും നിറഞ്ഞകാട്. വെട്ടുകാട് = കൃഷിഭൂമിയിൽ വളരുന്ന കുറ്റിക്കാട്. മണൽക്കാട് = മണൽ നിറഞ്ഞ മരുഭൂമി. പട്ടിക്കാട് = കുഗ്രാമം;
- ചെടികളും മരങ്ങളും മറ്റും സസ്യങ്ങളും. കാടുകെട്ടുക = ചെടികളും മരങ്ങളും വളർന്നുകയറി നിബിഡമാകുക;
- ജനസഞ്ചാരമില്ലാത്തസ്ഥലം, ഒഴിഞ്ഞസ്ഥലം;
- ശരിയായിട്ടുള്ളതല്ലാത്തത്, പിഴ, അബദ്ധം;
- പൊളി, ഒഴികഴിവ്;
- കുസൃതിത്തരം, കന്നത്തം, വിഡ്ഢിത്തം. (പ്ര) കാടുകാട്ടുക = കുസൃതിത്തരം കാട്ടുക, ബഹളമുണ്ടാക്കുക;
- നിബിഡത;
- തീയ്, കാടിളക്കുക = വന്യമൃഗങ്ങളെ ഇളക്കി ഓടിക്കുക. കാടുകയറുക = കരേറുക. കാടുകേറുക = കാട്ടിൽചെന്നു താമസിക്കുക;
- പ്രസക്തവിഷയത്തിൽനിന്നു വ്യതിചലിക്കുക, അപ്രസക്തമായവ പറയുക, വഴിതെറ്റുക. കാടുവളയുക = നായാട്ടുകാർ മൃഗങ്ങളെ ഇളക്കുന്നതിനുമുമ്പ് കാടിനുചുറ്റും നിലയുറപ്പിക്കുക. കാടാറുമാസം = സ്ഥിരതയില്ലായ്മ. കാട്ടിലെപ്പന്നി = ഇഷ്ടംപോലെ ജീവിക്കുന്നവൻ. കാടുകരിച്ചാൻ മഴ = വേനൽ കഴിഞ്ഞ് ആദ്യത്തെ മഴ. കാടും കാര്യവും = അബദ്ധവും സുബദ്ധവും
പര്യായം
തിരുത്തുകചൊല്ലുകൾ
തിരുത്തുക- കാടാണു വീടെങ്കിൽ ആശാരി വേണ്ട
- കാടായൽ ഒരു കടുവ, വീടായാൽ ഒരു കാർന്നോർ
- കാടു കണ്ട വാല്മീകി, നാടു കണ്ട വ്യാസൻ
- കാടു കാണുമ്പോൾ മരം കാണില്ല, മരം കാണുമ്പോൾ കാടു കാണില്ല.
- കാടു നശിച്ചാൽ നാടു നശിച്ചു
- കാടുവെട്ടാൻ കോടാലിയുടെ സമ്മതം വേണോ
- കാട്ടാളരിൽ കാപിരി കാമദേവൻ
- കാട്ടിലെ പുലി പിടിച്ചതിനു വീട്ടിലെ പട്ടിക്ക് തല്ല്
- കാട്ടിലെ തടി,തേവരുടെ ആന, വലിയടാ വലി
- കാട്ടുകോവിൽക്കലെന്തു സംക്രാന്തി
- കാട്ടു തിക്കുണ്ടോ മാസപിറവിയും സംക്രാന്തിയും