ഉച്ചാരണം

തിരുത്തുക

കാണം

  1. പുരാതന ഭാരതത്തിൽ പ്രചരിച്ചിരുന്ന ഒരു സ്വർണനാണയം;
  2. പ്രതിഫലം, വില. (പ്ര) ഒപ്പുകാണം = പ്രമാണത്തിൽ ഒപ്പുവയ്ക്കുന്ന അവസരത്തിൽ വസ്തുവാങ്ങുന്ന ആൾ ജന്മിക്കുനൽകുന്ന ആചാരപ്പണം;
  3. സാക്ഷിപ്പടി. കുഴിക്കാണം = ഭൂമിയിൽചെയ്ത ദേഹണ്ണത്തിനു (വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുന്നതിന്) നൽകുന്ന പ്രതിഫലം. കുറ്റിക്കാണം = ഭൂമിയിൽനിന്നു മുറിക്കുന്ന വൃക്ഷങ്ങളുടെപേരിൽ സർക്കാരിനോ ഭൂവുടമയ്ക്കോ നൽകേണ്ട തുക. തൂശിക്കാണം = ആധാരമെഴുത്തുകാരനു നൽകേണ്ടകൂലി. നടുക്കാണം = ചിട്ടിനടത്തുമ്പോൾ ചിട്ടിത്തലയാളൻ ചിറ്റാളരിൽനിന്നും ഈടാക്കുന്ന തുക. നീർക്കാണം = ഒപ്പുവെയ്ക്കുമ്പോൾ കൈകഴുകാങ്കൊണ്ടുവന്നു വയ്ക്കുന്ന വെള്ളത്തിലിടുന്ന പണം. വെട്ടുകാണം = ഭൂമിവെട്ടിത്തെളിച്ചു നിരപ്പാക്കുന്നതിനുള്ള പ്രതിഫലം;
  4. സംഭാവന, കാണിക്ക. (പ്ര) കൈക്കാണം = കൈക്കൂലി. തോട്ടക്കാണം = ഭൂമികൾ കൈമാറുമ്പോൾ മാടമ്പിക്കുകൊടുക്കുന്ന കാണിക്ക;
  5. നികുതി, കരം;
  6. വരൻ വധുവിന്റെ വീട്ടുകാർക്കു വേണ്ടി കല്യാണദിവസം കൊടുക്കുന്ന തുക, പെൺപണം;
  7. വസ്തു അനുഭവിക്കുന്നതിനുവേണ്ടി പലിശനിശ്ചയിച്ച് പലിശ പാട്ടത്തിൽ കുറവുചെയ്യാനുള്ള വ്യവസ്ഥയോടുകൂടി ഭൂവുടമയ്ക്കു മുമ്പേറായി കൊടുക്കുന്ന പണം, കാണാർഥം;
  8. കാണം കൊടുത്ത വസ്തു ഏൽക്കുന്ന കുടിയായ്മ സമ്പ്രദായം;
  9. വസ്തു, ധനം

കാണം

  1. ചക്ക്;
  2. ചക്കളവ്, ഒരു ചക്കിൽ കൊള്ളുന്നത്
"https://ml.wiktionary.org/w/index.php?title=കാണം&oldid=549375" എന്ന താളിൽനിന്ന് ശേഖരിച്ചത്