1. സംസ്കൃതത്തിലെ ഒരു സർവനാമശബ്ദം. ആര്, എന്ത്, ഏത് എന്നുള്ള അർഥങ്ങളിൽ ചോദ്യസർവനാമങ്ങളായി പ്രയോഗം;
  2. കിം ശബ്ദത്തിന്റെ കൂടെ അപി, ചിത്, ചന എന്നിവ പ്രയോഗിക്കുമ്പോൾ 'ഏതോ ഒരു' എന്നുള്ള അവ്യക്താർഥം ലഭിക്കുന്നു. (പ്ര) കിം ഇവ = എന്തിനുവേണ്ടി, കിം കില = എന്തൊരു കഷ്ടമാണ്. കിംച = പോരെങ്കിൽ, കൂടാതെ. കിഞ്ചന = ഒരുവിധത്തിലും, അൽപം, ഒട്ടും. കിഞ്ചിദ് = ഏറെക്കുറെ. കിംതർഹി = പിന്നെങ്ങിനെ? കിന്തു = എന്നാൽ, എന്തായാലും. കിം പുനഃ = എത്രമാത്രം കൂടുതൽ. കിംസ്വിദ് = എന്തുകൊണ്ട്? കിംകരൻ = ഭൃത്യൻ
  1. അതോ ഇതോ എന്നർഥത്തിൽ ചോദ്യത്തെക്കുറിക്കുന്ന അവ്യയ ശബ്ദം. ചിലപ്പോൾ വെറും ചോദ്യത്തെ മാത്രം കാണിക്കുന്ന അവ്യയമായും പ്രയോഗം;
  2. സമസ്തപദങ്ങളുടെ ആദ്യം ആക്ഷേപാർഥത്തിൽ വരാറുണ്ട്
"https://ml.wiktionary.org/w/index.php?title=കിം&oldid=273018" എന്ന താളിൽനിന്ന് ശേഖരിച്ചത്