ഉച്ചാരണം

തിരുത്തുക

വിശേഷണം

തിരുത്തുക

കുഞ്ഞ്

  1. ചെറിയ, ഇളയ.

കുഞ്ഞ്

  1. ശിശു, കുട്ടി, പൈതൽ (വാത്സല്യസൂചകമായും പ്രയോഗം). കരയുന്ന കുഞ്ഞിനേ പാലുള്ളു (പഴഞ്ചൊല്ല്);
  2. ആചാര്യന്മാരും വയസ്സുകൊണ്ട് മൂത്തവരും പ്രായംകുറഞ്ഞവരെ വാത്സല്യപൂർവം സംബോധനചെയ്യുവാൻ ഉപയോഗിക്കുന്ന പദം;
  3. ഭൃത്യന്മാരും മറ്റും പ്രായംകുറഞ്ഞവരെ സംബോധനചെയ്യുവാൻ ഉപയോഗിക്കുന്ന പദം;
  4. പല ജീവികളുടെയും ശിശുപ്രായത്തിലുള്ള സന്താനങ്ങളെ പൊതുവെ കുറിക്കുന്ന പദം. ഉദാഃ കോഴിക്കുഞ്ഞ്, എലിക്കുഞ്ഞ്. അണ്ണാൻകുഞ്ഞും തന്നാലായത്; കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ് (പഴഞ്ചൊല്ല്);
  5. പ്രായത്തിനൊത്തു ബുദ്ധി വികസിക്കാത്ത ആൾ;
  6. മുസ്ലീങ്ങളുടെ സ്ഥാനപ്പേരുകളിൽ ഒന്ന് (പലസംജ്ഞാ നാമങ്ങളുടെയും മുമ്പിലോ പിമ്പിലോ ചേർത്തു പ്രയോഗം. (വാത്സല്യദ്യോതകമായി വന്നതാവാം) ഉദാഃ അച്ചൻകുഞ്ഞ്, രാമൻകുഞ്ഞ്. (പ്ര) കുഞ്ഞുക:ളി = ശിശുസഹജമായ കളിയും പെരുമാറ്റവും, മുതിർന്നവർ ശിശുക്കളെപ്പോലെ പെരുമാറുന്നത്, ഉത്തരവാദിത്വമില്ലായ്മ. കുഞ്ഞുകാൽ കാണുക = സന്താനമുണ്ടാകുക. കുഞ്ഞുന്നാൾ = കുട്ടിക്കാലം
"https://ml.wiktionary.org/w/index.php?title=കുഞ്ഞ്&oldid=552856" എന്ന താളിൽനിന്ന് ശേഖരിച്ചത്