Commons
Commons
വിക്കിമീഡിയ കോമൺസിൽ ഇതുമായി ബന്ധപ്പട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്‌:

ഉച്ചാരണം

തിരുത്തുക

കുട കുട (ബഹുവചനം: കുടകൾ)

  1. വെയിൽ, മഴ എന്നിവയിൽ നിന്നും സംരക്ഷണം കിട്ടാൻ ചൂടുന്ന ഒരു ഉപകരണം
  2. രാജചിഹ്നങ്ങളിൽ ഒന്ന്‌, വെൺകൊറ്റക്കുട.
  3. ദേവവിഗ്രഹങ്ങൾ എഴുന്നള്ളിക്കുമ്പോൾ ഉപയോഗിക്കുന്ന കുട, മുത്തുക്കുട.
  4. കുടയുടെ ആകൃതിയിലുള്ളത്‌ (മെതിയടിയുടെയും മറ്റും കുമിഴ്‌, ഒട്ട്‌,കൊണ്ട തുടങ്ങിയവ) ഉദാഃ ആണിയുടെ കുട.
  5. മണിബന്ധത്തിലും കാൽക്കുഴയിലും മുഴച്ചുനിൽക്കുന്ന അസ്ഥിഭാഗം.

പര്യായം

തിരുത്തുക
  1. ഛത്രം
  2. ആതപത്രം

പ്രയോഗങ്ങൾ

തിരുത്തുക
  1. കുടക്കീഴാക്കുക - അധീനതയിലാക്കുക, സംരക്ഷിക്കുക.
  2. കുടചുരുക്കുക(മടക്കുക) - വണക്കം കാണിക്കുക, തോൽവിസമ്മതിക്കുക.
  3. കുടപ്പുറത്തു വെള്ളമൊഴിക്കൽ -കുളിക്കാൻ വയ്യാത്ത രോഗികൾക്കും മറ്റും പുല വാലായ്മ മുതലായവയിൽനിന്നു ഒഴിവുകിട്ടാൻവേണ്ടിച്ചെയ്യുന്ന ഒരു ചടങ്ങ്‌; വിഷമഘട്ടങ്ങളിൽ വല്ലവിധേനയും പരിഹാരം കണ്ടെത്തുക.

തർജ്ജമകൾ

തിരുത്തുക
"https://ml.wiktionary.org/w/index.php?title=കുട&oldid=552857" എന്ന താളിൽനിന്ന് ശേഖരിച്ചത്