ഉച്ചാരണം

തിരുത്തുക

ക്ഷേത്രം

പദോൽപ്പത്തി: (സംസ്കൃതം) ക്ഷയാത് ത്രായതേ ഇതി ക്ഷേത്രം അഥവാ ക്ഷയത്തിൽ നിന്ന് രക്ഷിക്കുന്നതെന്തോ അതാണ് ക്ഷേത്രം എന്ന് വ്യുൽപ്പത്തി
  1. ഉത്പാദനത്തിനു യോഗ്യമായ സ്ഥലം
  2. ധാന്യാദികൾ കൃഷിചെയ്യുന്ന സ്ഥലം, അഥവാ വയൽ.
  3. ഹിന്ദുദേവാലയം, കോവിൽ
  4. പുണ്യസ്ഥലം, തീർത്ഥം
  5. പ്രവൃത്തിമണ്ഡലം
  6. കൈവെള്ളയിൽ ഗ്രഹങ്ങളുടെ സ്ഥനമെന്നു ജ്യോതിഷികൾ വിശേഷിപ്പിക്കുന്ന ഭാഗം
  7. സ്വീകരിക്കുകയോ ആധാരമായിത്തീരുകയോ ചെയ്യുന്നത് (വസ്തുവോ ആളോ)
  8. സ്ഥലം, ഭൂവിഭാഗം, നഗരം, രാജ്യം. ഉദാ: ഭാരതക്ഷേത്രം

തർജ്ജമകൾ

തിരുത്തുക
  • ഇംഗ്ലീഷ്: temple



  ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.


"https://ml.wiktionary.org/w/index.php?title=ക്ഷേത്രം&oldid=553062" എന്ന താളിൽനിന്ന് ശേഖരിച്ചത്