ചതുർഥി
മലയാളം
തിരുത്തുകനാമം
തിരുത്തുകചതുർഥി
- പദോൽപ്പത്തി: (സംസ്കൃതം)
- വാവുകഴിഞ്ഞ് നാലാമത്തെപക്കം;
- വിനായകചതുർഥി, ചിങ്ങമാസത്തിൽ ശുക്ലപക്ഷത്തിൽ വരുന്ന ചതുർഥി;
- ചതുർഥിചന്ദ്രൻ;
- (പ്ര) കാണാൻ ഇഷ്ടപ്പെടാത്ത വസ്തു (വിനായകചതുർഥിദിവസം ചന്ദ്രനെകാണുന്നത് അശുഭമാണെന്ന വിശ്വാസത്തിൽ നിന്ന്);
- (വ്യാകരണം) നാലാമത്തെ വിഭക്തി, ഉദ്ദേശികാവിഭക്തി, അതിന്റെ പ്രത്യയം;
- സംസ്കൃതത്തിലെ നാലാമത്തെ വിഭക്തി;
- വിവാഹത്തിന്റെ നാലാം ദിവസം. (പ്ര) ചതുർഥികർമം = വിവാഹത്തിന്റെ നാലാം ദിവസം നടക്കുന്ന കർമം. ചതുർഥിഹോമം = വിവാഹത്തിന്റെ നാലാംദിവസം നടത്തുന്ന ഒരു ഹോമം