ഉച്ചാരണം

തിരുത്തുക

കർമം

പദോൽപ്പത്തി: (സംസ്കൃതം) കർമൻ
  1. പ്രവൃത്തി, ചെയ്തി, നടപടി, പ്രയത്നം;
  2. പ്രവർത്തനം, നടത്തിപ്പ്, നിർവഹണം;
  3. കടമ;
  4. തൊഴിൽ;
  5. മതപരമോ സാമൂഹികമോ ആയ പ്രവൃത്തി, ചടങ്ങ്, ആചാരം, യാഗം, ഹോമം, വിവാഹം ഇത്യാദി (നിത്യം, നൈമിത്തികം, കാമ്യം, പ്രായശ്ചിത്തം എന്നിങ്ങനെ മതപരമായ കാര്യങ്ങൾ നാലുവിധം);
  6. മരണാനന്തരം നടത്തുന്ന കർമങ്ങൾ (സംസ്കാരം, സഞ്ചയനം, പിണ്ഡം ബലി തുടങ്ങിയവ). (പ്ര.) കർമം ചെയ്യുക, -കഴിക്കുക;
  7. വിധി, പൂർവജന്മകൃതങ്ങളായ കർമങ്ങളുടെ പരിണതഫലം, ദൗർഭാഗ്യം, കർമദോഷം, ദുർവിധി, കർമഫലം;
  8. ഫലം;
  9. ഫലാപേക്ഷകൂടാതെ കർമം അനുഷ്ഠിക്കൽ, കർമയോഗം;
  10. ജ്ഞാനേന്ദ്രിയം;
  11. കർമേന്ദ്രിയം;
  12. ഔഷധങ്ങളുടെ പ്രവർത്തനം, പ്രയോഗം;
  13. ഒരുതരം വസ്തി; (ജ്യോ.) പത്താംഭാവം, കർമഭാവം; (വ്യാകരണം) ക്രിയയുടെ ഫലത്തിന് ആശ്രയമായ കാരകം, കർത്താവിനെ ക്രിയയുമായി ബന്ധിപ്പിച്ചുനിറുത്തുന്ന കാരകം; (തർക്ക.) ചലനം, ന്യായ-വൈശേഷിക-സിദ്ധാന്തപ്രകാരമുള്ള ഏഴുപദാർഥങ്ങലിലൊന്ന്. (ഉത്ക്ഷേപണം, അവക്ഷേപണം, ആകുഞ്ചനം, പ്രസാരണം ഗമനം എന്നിങ്ങനെ ചലം അഞ്ചുവിധം.)
"https://ml.wiktionary.org/w/index.php?title=കർമം&oldid=552737" എന്ന താളിൽനിന്ന് ശേഖരിച്ചത്