ചിലന്തി
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകചിലന്തി
- ഒരു ക്ഷുദ്രജീവി, എട്ടുകാലി;
- കുട്ടികളുടെ കാലിൽ വരുന്ന ഒരുതരം ചൊറി, അജഗല്ലകം;
- കവിൾവാർപ്പിന്റെ ഒരു വകഭേദം, ചെകിട്റ്റിൽ ഉണ്ടാകുന്ന ഒരിനം കുരു;
- ഒരിനം വസൂരി, കഫദോഷംകൊണ്ടുണ്ടാകുന്നത്;
- നെയ്ത്ത് തൊഴിലാക്കിയിട്ടുള്ള ചിലജാതിക്കാരെ പരിഹാസമായി സംബോധനചെയ്യാൻ ഉപയോഗിച്ചിരുന്ന പദം;
- വള്ളിയായി പടരുന്ന ഒരു പച്ചമരുന്ന്;
- ഒരുതരം വൃക്ഷം. ചിലന്തിനൂൽ = ചിലന്തിയുടെ ശരീരത്തിൽനിന്നുണ്ടാകുന്ന പശയുള്ള നൂല്. ചിലന്തിവല = ചിലന്തികെട്ടിയുണ്ടാക്കുന്ന വല;
- (പ്ര.) കുടുക്കിലാക്കാനുള്ള ഉപായം