ചില്ല്
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകചില്ല്
- കണ്ണാടി, കല്ല് തുടങ്ങിയവ പൊട്ടിയുണ്ടായ ചെറിയ കഷണം;
- കണ്ണാടിയുടെ പാളി, സ്ഫടികഫലകം;
- വൃത്താകൃതിയിലുള്ള കളിക്കരു, വട്ട്;
- പുട്ടുകുറ്റിയിലും സേവനാഴിയിലും മറ്റും മാവ് തടഞ്ഞിരിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന വൃത്താകൃതിയും ചെറിയദ്വാരങ്ങളുള്ളതുമായ തട്ട്;
- നാടൻ കുഴലിലിട്ടു വെടിവയ്ക്കാൻ ഉപയോഗിക്കുന്ന ലോഹക്കഷണം;
- ജലകണം;
- ഭിന്നസംഖ്യ;
- ഒരു കഴിനൂലിന്റെ പത്തിലൊരംശം;
- അൽപമായത്;
- സ്വരസഹായം കൂടാതെ പദാന്തത്തിൽ ഉപയോഗിക്കുന്ന വ്യഞ്ജനം. ചില്ലലമാര = കണ്ണാടി അടപ്പോടുകൂടിയ അലമാര,. ചില്ലിടുക = ഒരു ചട്ടത്തിൽ കണ്ണാടിപ്പാളി വച്ചുറപ്പിക്കുക. ചില്ലുകുഴൽ = കണ്ണാടിക്കുഴൽ. ചില്ലുപാത്രം = കുപ്പിക്കിണ്ണം, കണ്ണാടിപ്പാത്രം. ചില്ലുമേട= കണ്ണാടിമാളിക. ചില്ലോട് = കണ്ണാടികൊണ്ടുണ്ടാക്കിയ മേച്ചിലോട്