ജാതകം
മലയാളം
തിരുത്തുകനാമം
തിരുത്തുകജാതകം
- (ജ്യോ) ജ്യോതിശാസ്ത്രത്തിന്റെ ആറംഗങ്ങളിലൊന്ന്, ജനനസമയത്തെ ഗ്രഹസ്ഥിതിഗണിച്ചു ജീവിതകാലത്തുള്ള ദശകളും ഓരോദശാകാലത്തുമുള്ള ശുഭാശുഭങ്ങളും വിവരിക്കുന്ന ഫലനിർണയക്കുറിപ്പ്, ജന്മപത്രിക;
- പ്രസവിച്ചൗടനെയുള്ള കുഞ്ഞ്;
- ജാതകർമം;
- സജാതീയവസ്തുക്കളുടെ ഒരു കൂട്ടം. (പ്ര) ജാതകം എഴുതുക,-കുറിക്കുക = ഒരാളുടെ ജനനസമയത്തുള്ള ഗ്രഹനിലയെ അടിസ്ഥാനപ്പെടുത്തി ഭാവിഫലം നിർണയിച്ച് കുറിപ്പുതയ്യാറാക്കുക. ജാതകക്കുറിപ്പ് = ഗ്രഹനിലയും മറ്റും ജാതകത്തില്നിന്നു കുറിച്ചെടുത്തത്