പാമ്പ്

ഉച്ചാരണം

തിരുത്തുക
പദോൽപ്പത്തി: പാമ്പുന്നത് കൊണ്ട്. പാമ്പുക= പതുങ്ങുക, ഒളിക്കുക

പാമ്പ് (ബഹുവചനം പാമ്പുകൾ)

  1. ഉരഗവർഗ്ഗത്തിൽ പെട്ടതും പടം പൊഴിക്കുന്ന ഒരു ഇഴജന്തു (വിഷമുള്ളതും ഇല്ലാത്തതും രണ്ടുതരം.
  2. രാഹു
  3. ആയില്യം നക്ഷത്രം

പ്രയോഗങ്ങൾ

തിരുത്തുക
  1. പാമ്പിനുപാലുകൊടുക്കുക = ദുഷ്ടനെ സഹായിക്കുക
  2. പാമ്പും പഴകിയതാണു നല്ലത് (പഴഞ്ചൊല്ല്)

പര്യായങ്ങൾ

തിരുത്തുക
  1. സർപ്പം
  2. നാഗം
  3. പൃദാകു
  4. ഭുജംഗം, ഭുജഗം
  5. അഹി
  6. അശീവിഷം
  7. വിഷധരം
  8. ചക്രി
  9. വ്യാളം
  10. സരീസൃപം
  11. കുണ്ഡലി
  12. ചക്ഷുശ്രവസ്സ്
  13. ഗൂഢപാത്തു്
  14. കാകോദരം
  15. ഫണി
  16. ദർവ്വീകരം
  17. ദീർഘപൃഷ്ഠം
  18. ദന്ദശൂകം
  19. വിലേശയം
  20. ഉരഗം
  21. പന്നഗം
  22. ഭോഗി
  23. ജിഹ്മഗം
  24. പവനാശനം
  25. ലേലീഹാനം
  26. ദ്വിരസനം
  27. ഗോകർണ്ണം
  28. കഞ്ചുകി
  29. കുംഭീനസം
  30. ഫണധരം
  31. ഹരി
  32. ഭോഗധരം

ചൊല്ലുകൾ

തിരുത്തുക
  • പാമ്പിനു പാലുകൊടുക്കരുത്
  • പാമ്പിനു പാലുകൊടുത്തെന്നാകിലും കമ്പിരിയേറി വരാറേയുള്ളൂ (നമ്പ്യാർ)
  • വേലിയിൽ ഇരുന്ന പാമ്പിനെ പിടിച്ച് കോണകത്തിൽവെച്ച പോലെ
  • ഇടിവെട്ടേറ്റവന്റെ കാലിൽ പാമ്പും കടിച്ചു.
  • ആളു കൂടിയാൽ പാമ്പു ചാവില്ല.


തർജ്ജമകൾ

തിരുത്തുക
വിക്കിപീഡിയയിൽ
പാമ്പ് എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
"https://ml.wiktionary.org/w/index.php?title=പാമ്പ്&oldid=555722" എന്ന താളിൽനിന്ന് ശേഖരിച്ചത്