മയൂരം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകമയൂരം
- മയിൽ, ആണ്മയിൽ.
- സ്ത്രീലിംഗം: മയൂരി
- ഒരിനം പുഷ്പം, കോഴിപ്പൂവ്/മയിലോശിക എന്ന പൂവും പൂച്ചെടിയും. മയൂരശിഖ എന്നും പേർ. ജനുസ്സ്:Celosia.
- പുരാണത്തിലെ സുമേരു പർവതത്തിന്റെ ഒരു കൊടുമുടി.
- ജീവജ്ജീവം;
- ഒരു യന്ത്രം (നിഴലുകൊണ്ടു സമയം കണക്കാക്കാനുള്ളത്)
തദ്ധിതങ്ങൾ
തിരുത്തുകസമസ്തപദങ്ങൾ
തിരുത്തുക മയൂരശബ്ദം ചേർന്ന സമസ്തപദങ്ങൾ
പര്യായപദങ്ങൾ
തിരുത്തുക- (മയിൽ എന്ന അർത്ഥത്തിന്):
ബർഹി, കേകി, ശിഖി, സാരംഗം, കരവം, കലാപി, പിഞ്ഛി
നീല, കറുപ്പ് എന്നീ പദങ്ങളുടെ പര്യായങ്ങളെ കഴുത്തിന്റെ പര്യായങ്ങളുമായി സമാസിച്ച് മയിലിന് പര്യായങ്ങൾ നിർമ്മിക്കാം.
പാമ്പിന്റെ പര്യായങ്ങളോട് ശത്രു എന്ന പദമോ അതിന്റെ പര്യായങ്ങളോ ചേർത്തും തിന്നുന്നവൻ എന്നർത്ഥം വരുന്ന ഭോജി, ഭുക്ക് തുടങ്ങിയ പദങ്ങൾ ചേർത്തും മയിലിന് പര്യായങ്ങൾ നിർമ്മിക്കാം. ഇവ ഗരുഡന്റെയും പര്യായമായിത്തീരുന്നു.
ഇടിയൊച്ച, മിന്നൽ എന്നിങ്ങനെ അർത്ഥം വരുന്ന പദങ്ങളും ഹർഷാദിപദങ്ങളും ചേർത്തും പര്യായങ്ങൾ നിർമിക്കാം.