അടവ്
മലയാളം
തിരുത്തുകനാമം
തിരുത്തുകഅടവ്
- പദോൽപ്പത്തി: < അടയുക
- അടഞ്ഞിരിക്കൽ, അടപ്പ്, തടസ്സം;
- മറവ്, രഹസ്യം, ഭദ്രത;
- അടച്ചുകെട്ടിയ സ്ഥലം, പുരയിടം;
- വേലി, മതിൽ;
- ക്രമം, മുറ, ആചാരം,
- പ്രയോഗകൗശലം, സാമർഥ്യം, ഉപായം;
- പോര്;
- പോരിൽ ആക്രമണം തടയത്തക്കവണ്ണമുള്ള പ്രയോഗം, അഭ്യാസരീതി, ഉദാ.പതിനെട്ടടവും പയറ്റി;
- ഒരു സൈന്യവിഭാഗം, വകുപ്പ്;
- അടുപ്പം, ചേർച്ച;
- അടഞ്ഞതുക, കൊടുത്തുതീർത്ത മുതൽ;
- അടഞ്ഞതുക സംബന്ധിച്ച കണക്ക്;
- അടങ്കമുള്ളത്; അടങ്കൽ പതിവായി നിശ്ചിതസാധനങ്ങൾ ഏൽപ്പിക്കുന്ന ഏർപ്പാട്, പറ്റുവരവ്